Tue. Nov 24th, 2026

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥനെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിൽ നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗരീ ഔസ്റ്റ്ഫേൽഡ് ഡിസംബറിൽ വിരമിക്കുമ്പോൾ ഗീതാ ഗോപിനാഥൻ സ്ഥാനമേറ്റെടുക്കും. ഹാർവഡ് സർവകലാശാലയിലെ പ്രൊഫസറായ ഗീതാ ഗോപിനാഥൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളാണ്.

അതേസമയം, ഗീതയുടെ പുതുനിയോഗത്തിൽ അഭിനന്ദവുമായി ഐ.എം.എഫ് മേധാവി ക്രിസ്റ്റിൻ ലഗാർദെ രംഗത്തെത്തി. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്നും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നും എം.എയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി. മുൻ ഐ.എ.എസ് ഓഫിസറും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (എം.ഐ.ടി) പോവർട്ടി ആക്ഷൻ ലാബ് ഡയറക്ടറുമായ ഇക്ബാൽ ധലിവാൾ ആണ് ഭർത്താവ്. മകൻ ഒൻപതാം ക്ളാസ് വിദ്യാർഥി രോഹിൽ.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913