Sun. Nov 22nd, 2026

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടാണ് സമരം. അവരുടെ നിലനില്‍പ്പിനുള്ള സമരമാണ്. അവരുടെ സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവനയെ തള്ളി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കൊപ്പം മന്ത്രിമാരായ ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു..സര്‍ക്കാര്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടാന്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരിയുടെ പരാമര്‍ശത്തോട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ.പി പറഞ്ഞു.

ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തോടനുബന്ധിച്ച്‌ ശ്രീനാരായണ സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ശാരദാമഠത്തിൽ നടന്ന മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി അഡ്വ.സിവി പത്മരാജൻ, എസ് എൻ എഡ്യൂക്കേഷൻ സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, പ്രൊഫ. കെ ജയപാലൻ, ഡോ.പി.ചന്ദ്രമോഹൻ, ഡോ.ബി കരുണാകരൻ, ഡോ.സി.എൻ സോമരാജൻ,വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

ചെമ്പഴന്തി ഗുരുകുലത്തിൽ സമാധി ദിനാചരണം

ശ്രീനാരായണ ഗുരു സമാധി ദിനത്തല്‍ ചെമ്പഴന്തിയിലെ ജന്മഗൃഹത്തിൽ രാവിലെ 9ന് മഹാസമാധി സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കെ.മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കരദാസ്, ടി.ശരത്ചന്ദ്രപ്രസാദ്, ഡോ.എം.ആർ.യശോധരൻ, ഡോ. ഷാജി പ്രഭാകരൻ, ഡോ. ജിത .എസ്.ആർ, ഷൈജു പവിത്രൻ, കൗൺസിലർമാരായ കെ.എസ്.ഷീല, സി.സുദർശനൻ എന്നിവർ സംസാരിച്ചു .

രാവിലെ 8ന് ഉപവാസയജ്ഞവും സമൂഹപ്രാർത്ഥനയും നടന്നു . വൈകിട്ട് 3.30ന് മഹാദീപാരാധനയ്ക്ക് ശേഷം ഉപവാസയജ്ഞത്തോടെ ചടങ്ങുകൾ പൂർത്തിയായി.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913