Sun. Nov 22nd, 2026

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയോ സഭാ നേതാവോ എന്ന്ഫാ.ബെന്നി മാരാംപറമ്പില്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സമരം നയിച്ച് പാരമ്പര്യമുള്ള കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വേദനാജനകമാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. സമരം സഭയ്‌ക്കെതിരെയല്ലെന്നും വി.എസ് അച്യൂതാനന്ദന്‍ പിന്തുണച്ച സമരത്തെ കോടിയേരി തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സമരം നടത്തുന്ന കന്യാസ്ത്രീകളും തിരിച്ചടിച്ചു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു വിപ്ലവ പ്രസഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയാണ് ഇത് പറയുന്നത്. ഇദ്ദേഹം സഭാ നേതാവോ ഒരു മെത്രാനോ ആയിരുന്നുവെങ്കില്‍ അങ്ങനെ കരുതാമായിരുന്നു. ഇത് സഭയെ തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമമാണെന്ന് പറയാമായിരുന്നു. അധ്വാന വര്‍ഗത്തിനും തൊഴിലാളികള്‍ക്കും പീഡിതര്‍ക്കും ചൂഷകര്‍ക്കും വേണ്ടി സംസാരിക്കേണ്ട കോടിയേരിയാണ് ഇവിടെ സഭകള്‍ക്ക് വേണ്ടി സംസാരിക്കുന്നത്. കോടിയേരിയാണ് ഇവിടെ ഏറ്റവും വലിയ വര്‍ഗീയവാദി. സത്യത്തിനും നീതിക്കും എതിരെ സംസാരിക്കുന്നത് കോടിയേരിയാണെന്നും ഫാ.ബെന്നി മാരാംപറമ്പില്‍ ആരോപിച്ചു.

കോടിയേരിയുടെ പ്രസ്താവനയെ തള്ളി മന്ത്രിമാരായ ഇ.പി ജയരാജനും ജെ.മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. സര്‍ക്കാര്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടാന്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കോടിയേരിയുടെ പരാമര്‍ശത്തോട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ.പി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടാണ് സമരം. അവരുടെ നിലനില്‍പ്പിനുള്ള സമരമാണ്. അവരുടെ സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913