Sun. Nov 22nd, 2026

പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെ വധിക്കുമെന്ന് ഭീഷണി മുഴക്കി വാട്സാപ്പ് സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്പോൾ വധിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേസ്. സന്ദേശം അയക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് പ്രതിരോധമന്ത്രിയെ വധിക്കാൻ രണ്ടു പേർ ചേർന്ന് പദ്ധതിയിടുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഇരുവരും ഇക്കാര്യങ്ങൾ പങ്കുവച്ചത്.ഞാൻ നിർമ്മലാ സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും. ഇതായിരുന്നു ഒരാൾ അയച്ച സന്ദേശം.

കസ്റ്റഡിയിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സന്ദേശം അയച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പൊലീസ് നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ഇരുവരും വെറുതെ സംസാരിച്ചതാണ് ഇക്കാര്യം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622