Fri. Nov 20th, 2026

സ്ത്രീപീഡനകേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥയാണ് കേരളത്തിലുളളതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ എംപി പറഞ്ഞു. കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും, ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ലഭിച്ചതിന് ശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ, വഴിത്തിരിവുണ്ടാക്കാനോ പൊലീസിന് കഴിയാത്തത് സർക്കാരിന്റെ ഇടപെടലും സി.പി.എമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. സംഘടിത മതമേധാവികളുടെ സ്വാധീനമാണ് ഇതിനു പിന്നിൽ. ഇവരെ ഭയക്കുന്ന സർക്കാരിനും സി.പി.എമ്മിനും അവരുടെ നിർദേശങ്ങളെ മറികടക്കാനും കഴിയുന്നില്ല. ഇതാണ് കന്യാസ്ത്രീകളെപോലും സമരമുഖത്ത് എത്തിയിരിക്കുന്നത്.

പി.കെ.ശശി എം.എൽ.എക്കെതിരായ പീഡന പരാതി പുറത്തു വന്നിട്ടും സ്വന്തം സഹപ്രവർത്തകയ്ക്കുണ്ടായ ദുര്യോഗത്തിൽ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐയുടെ നിലപാട് എന്തെന്നറിയാൻ പൊതുജനത്തിന് അറിയാൻ താൽപര്യമുണ്ട്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐക്ക് സഹപ്രവർത്തകയെ സി.പി.എം എം.എൽ.എ പീഡിപ്പിച്ചതായ പരാതിയിൽ ഒരക്ഷരം മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ നാവനക്കാൻ കഴിയാത്ത ഡി.വൈ.എഫ്.ഐ., സി.പി.എം പറയുന്നതിന് അപ്പുറത്തേക്ക് ഒരടിപോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത അടിമകളാണെന്നു തെളിഞ്ഞിരിക്കുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913