നാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും നിരന്തരം ചീത്ത വിളിക്കുന്ന നാരായണൻ വി.കെ എന്ന വ്യക്തി കേരളാ യുക്തിവാദിസംഘത്തിൻറെ ആരുമല്ല എന്ന് കേരളാ യുക്തിവാദിസംഘം പാലക്കാട് ജില്ലാകമ്മറ്റി വ്യക്തമാക്കി. അയാൾ സോഷ്യൽമീഡിയിൽ ദുരുപയോഗം ചെയ്ത ഫോട്ടോ യുക്തിവാദിസംഘം പരിപാടിയുടേതല്ലെന്നും ബ്രഹ്മാനന്ദ ശിവയോഗിയുടെ ആലത്തൂർ ആശ്രമത്തിൻറെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളായി തിരിഞ്ഞു തമ്മിൽ തല്ലുകയും ഈ നാരായണനും മറ്റൊരു ശിവയോഗി ഭക്തനും തല്ലുകൊള്ളുകയും പോലീസ് കേസ് ആകുകയും സ്വത്തുക്കൾ എതിർവിഭാഗം കൈക്കലാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മധ്യസ്ഥത പറയാനായി പോയ കെവൈഎസ് പ്രവർത്തകരോടൊപ്പമുള്ള പഴയ ഫോട്ടോയാണ് നാരായണൻ ദുരുപയോഗം ചെയ്തിട്ടുള്ളതെന്ന് കെവൈഎസ് ജില്ലാസെക്രട്ടറി പറഞ്ഞു.
ശ്രീ വി.കെ. നാരായണൻ എന്ന വ്യക്തിയുടെ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില നിരീക്ഷണങ്ങൾ മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരുന്നല്ലോ. അദ്ദേഹത്തിന് കേരളയുക്തിവാദി സംഘവുമായി ബന്ധമില്ലെന്ന വസ്തുത അത് പറയാൻ അധികാരമുള്ള ശ്രീ സുമനൻ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അവസാനിക്കേണ്ടതായിരുന്നു ആ വിവാദത്തോട് വീണ്ടും പ്രതികരിച്ചതുകൊണ്ടാണ് യുക്തിവാദി സംഘം വീണ്ടും ഒരു വിശദീകരണക്കുറിപ്പ് ഇറക്കേണ്ടി വന്നത്.എന്ന് പാലക്കാട് ജില്ലാകമ്മറ്റി ഇറക്കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
ശ്രീ നാരായണഗുരുവും അയ്യങ്കാളിയും കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ സമാരാധ്യരായ നേതാക്കളാണ്. അവരോട് എന്നും ആദരവും ബഹുമാനവും വെച്ചു പുലർത്തുന്നവരാണ് യുക്തിവാദികളെല്ലാവരും. അവരുടെ പേരിൽ അവധി അനുവദിക്കുന്നതിനെതിരായ നിലപാടുകൾ എടുത്തിട്ടില്ല..അപ്രകാരം പ്രസ്താവന നടത്താൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം നയ പരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് സംഘത്തിന്റെ സംസ്ഥാന കമ്മിറ്റിക്കുമാത്രാണ് അധികാരമുള്ളത്.
കേരളയുക്തിവാദി സംഘം നവോത്ഥാന പാരമ്പര്യങ്ങൾ നെഞ്ചേറ്റുന്ന പ്രസ്ഥാനമാണെന്നും. ശ്രീനാരായണ ഗുരുവിൻറെ ശിഷ്യനായ സഹോദരൻ അയ്യപ്പൻറെ സഹോദര സംഘമാണ് പിന്നീട് കേരളയുക്തിവാദി സംഘമായി മാറിയതെന്നും നാരായണൻറെ വിവരക്കേടുകൾ അയാളുടേത് മാത്രമാണെന്നും കേരളയുക്തിവാദി സംഘത്തിന്റേതല്ലെന്നും ഏതെങ്കിലും അവസരത്തിൽ മറ്റുള്ളവരോടൊപ്പം നിന്നെടുത്ത ഫോട്ടോകൾ അവരറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്ന ഒരു വ്യക്തി യുക്തിവാദിയല്ല കുബുദ്ധിയും ക്രിമിനൽ സ്വാഭാവിയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഈപറഞ്ഞ നാരായണൻ പാലക്കാട്ടെന്നല്ല കേരളത്തിലെ കെവൈഎസിൻറെ ഒരുജില്ലാ കമ്മറ്റികളിലും ഇപ്പോഴെന്നല്ല ഒരുകാലത്തും ഇരുന്നിട്ടില്ല എന്നുമാത്രമല്ല ഇയാൾ കെവൈഎസിൻറെ പ്രാഥമീക അംഗം പോലുമല്ലെന്നും അവർ വ്യക്തമാക്കി.
ഇത് കൂടാതെ ആനന്ദാശ്രമവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ആലത്തൂരിൽ കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടുണ്ട്. അതിലൊക്കെ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ കേരളത്തിലെമ്പാടുമുള്ള അനുയായികൾ പലപ്പോഴും പങ്കാളിയായിട്ടുണ്ട്. കൂടാതെ,ആനന്ദാദർശ്ശത്തെക്കുറിച്ച് ഒരു പുസ്തകം കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ആനന്ദമത പ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹം ആലത്തൂരിൽ വന്നപ്പോൾ എടുത്ത വേറെയും ചിത്രങ്ങൾ ഇയാളുടെ കയ്യിൽ ഉണ്ട്. അതെല്ലാം ഇത്തരത്തിൽ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും കെവൈഎസ് നേതാക്കൾ പറഞ്ഞു.
ഇയാൾ ശ്രീനാരായണ ജയന്തി ദിനത്തിലും ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.ഇതിന് എതിരെ യുക്തിവാദി സംഘത്തിൻറെ സംസ്ഥാനകമ്മറ്റി അംഗമായ പിപിസുമനൻ ഇയാൾക്ക് യുക്തിവാദി സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കുകയും സ്വന്തം നിലക്ക് നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനെതിരെ ഇയാൾ കേരളയുക്തിവാദി സംഘം രൂപംകൊണ്ടകാലം മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന പിപിസുമനൻ ആ സംഘടനയിൽ വരുന്നതിന് മുൻപ്തന്നെ യുക്തിവാദി ആയ ആൾ ആണെന്നും തെളിവായി കേരളയുക്തിവാദി സംഘം നേതാക്കളുമായി നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആഫോട്ടോയാണ് തല്ലുകൊണ്ടപ്പോൾ മദ്ധ്യസ്ത പറയാൻ തങ്ങൾ ചെന്നപ്പോൾ എടുത്ത ഫോട്ടോയാണെന്ന് കെവൈഎസ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.
ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയെ കുറിച്ചുള്ള ആനന്ദ മതക്കാരുടെ അഭിപ്രായങ്ങൾ കേരള യുക്തിവാദി സംഘത്തിന്റെ ചെലവിൽ പ്രചരിപ്പിക്കരുതെന്ന് കെവൈ എസ് മുന്നറിയിപ്പ് നൽകി.
ഇതുസംബന്ധിച്ച് വന്ന വാർത്തയിൽ സംഘം പ്രവർത്തകർ സ്വന്തമായി പുസ്തകം വിൽക്കുന്നതിനെ കുറിച്ച് പറഞ്ഞത്തിനുള്ള മറുപടി കെവൈ എസിന് സ്വന്തമായി ബുക്ക് സ്റ്റാൾ ഉണ്ട് അത് ആശയ പ്രചരണവുമായി ബന്ധപ്പെട്ട് മാത്രം നടത്തുന്നതാണ്.അതിൽ സംഘടനക്ക് അനഭിമതരായവരുടെയോ സംഘടനയുടെ ആശയങ്ങൾക്ക് വിരുദ്ധമായ നിലപാടുള്ളവരുടെയോ പുസ്തകങ്ങൾ വിൽക്കാറില്ല. അനിൽസുഗതന്റെ ആലപ്പുഴയിലെ റാഷണൽ ബുക്ക് സ്റ്റാൾ കെവൈ എസിന്റേതല്ലെന്നും അതൊരു സ്വകാര്യ പുസ്തക കച്ചവടം ആണെന്നും കെ വൈ എസ്.സംസ്ഥാന കമ്മറ്റി അംഗം പി.പി. സുമനൻ വ്യക്തമാക്കി.
അങ്ങനെ ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ വ്യാപാരമാണ്.അതിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘം ഭാരവാഹികൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തി വിവാദത്തിന് ആക്കം കൂട്ടേണ്ട കാര്യമില്ലല്ലോ എന്നുമാണ്.
പാലക്കാട് റോസ് പബ്ലിക്കേഷൻ യുക്തിവാദി സംഘത്തിന്റേത് ആണെന്നും അത് സുതാര്യമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അതുസംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാൽ പറയാമെന്നും മറ്റുള്ളവരുടെ സ്വന്തം കച്ചവടങ്ങളെക്കുറിച്ച് എന്ത് പറയൻ പറ്റും എന്നും കെവൈഎസ് നേതാക്കൾ ചോദിച്ചു.
അതേസമയം നാരായണന് ബ്രഹ്മാനന്ദ ശിവയോഗിയുടെ ആലത്തൂർ ആശ്രമവുമായോ ആനന്ദ സഭയുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവിടെ വന്ന് ഗ്രൂപ്പിസവും പ്രശ്നങ്ങളുമുണ്ടാക്കുകയും ആശ്രമാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇവിടെനിന്നും തല്ലുകൊടുത്ത് ഓടിച്ചതാണെന്നും ആശ്രമാധികൃതരും വ്യക്തമാക്കി.
