Fri. Nov 20th, 2026

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികർ ഉടൻ പൊലീസിൽ കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിച്ചു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം. പൊലീസിൽ കീഴടങ്ങിയ ശേഷം വൈദികർക്ക് ജാമ്യാപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി 1999ൽ പീഡനം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേസിൽ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി. മാത്യു എന്നിവർക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

https://newsgil.in/en/2018/08/03/online-cunsultency-advt/