ബാലപീഢനത്തിന് ഇരയായ രൂപേഷിൻറെയും ഷൈനയുടെയും മകൾക്കെതിരെ ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങുമായി ഷിയാസ്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് (852/18) അന്വേഷണം ആരംഭിച്ചു. പോക്സോ ചുമത്തിയിട്ടുള്ള കേസിലെ ഇരക്കുനേരെയാണ് തിരുവനന്തപുരം സ്വാദേശിയായ ഷിയാസ് എന്നയാളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള അപവാദ പ്രചരണം.
പലനിലയിലുള്ള ബ്ലാക്ക്മെയിലിങ്ങിനെയാണ് ഇവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് . ഇതില്‍ എത്രയും പെട്ടെന്ന് പോലീസ് ഇടപെടേണ്ടതാണ്. ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയുടെ പോസ്റ്റ് രണ്ട് അര്‍ത്ഥത്തില്‍ ക്രൈം ആവുന്നുണ്ട്. ഒന്ന് ഇത്രക്കും അപവാദ വിശദീകരണങ്ങള്‍ ഒരാള്‍ക്കെതിരെ വിശിഷ്യ സെക്ഷ്വല്അബ്യുസിന് വിധേയമായവര്‍ക്കെതിരെ പ്രയോഗിക്കുന്നു എന്നുള്ളത്. രണ്ട്, ആ സ്ത്രീയെ വ്യക്തിപരമായി അവഹേളിക്കുന്നു എന്നത്.
സോഷ്യൽ മീഡിയയിലൂടെ ഇത്രയും മോശമായി ബാലപീഡനത്തിന് ഇരയായ സാക്ഷിയെ ചിത്രീകരിക്കുന്നത് തന്നെ വയലന്‍സും ക്രൈമും ആണ്. കൂടാതെ, തെളിവ് നശിപ്പിക്കാനും ആക്രമിക്കപ്പെട്ട വ്യക്തിയെ സ്വാധീനിക്കാനുമുള്ള നീക്കമെന്ന നിലയിലും ഈ വിഷയം ക്രൈം ആണ്. അതിനാല്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ പോലീസ് ഇടപെടേണ്ടതുണ്ട്. നിസ്സഹായരായ പെണ്‍കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. അവര്‍ പരസ്യമായി ഇത്തരം അവഹേളനങ്ങള്ക്കുംഭീഷണികൾക്കും വിധേയമാകാതിരിക്കുകയാണ് പ്രധാനം.
ഇന്ത്യ ഒരു ജനാധിപത്യ സോഷ്യലിസ്റ് മതേതര ഫെഡറൽ റിപ്ലബ്ലിക് ആണ് .ഇവിടെ ഒരു ഭരണഘടനയുണ്ട് അത് പ്രകാരം 16 വയസ്സിൽ താഴെ ഉള്ള കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയാൽ അതവളുടെ സമ്മതപ്രകാരം ആണെങ്കിൽ കൂടി അത് ബലാൽസംഗം ആണ് . രാജേഷിന്റെ കുറ്റകൃത്യത്തെ വെള്ള പൂശാൻ സൈബർ ക്വട്ടേഷനെടുത്ത് ബോധപൂർവം ഇരയെ അപമാനിക്കുന്ന ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം.


പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് (852/18) അന്വേഷണം ആരംഭിച്ചു. പോക്സോ ചുമത്തിയിട്ടുള്ള കേസിലെ ഇരയെ അപമാനിക്കുന്ന ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം.