ആലപ്പുഴ സ്വദേശിയായ പ്രവാസി ചിത്രകാരനെതിരെ വീണ്ടും കൊലവിളിയും ഭീഷണിയും. അജേഷ് വരച്ച പുതിയ ചിത്രമാണ് ദേശസ്നേഹികളുടെ രോഷത്തിന് കരണമായിത്തീർന്നിരിക്കുന്നത്. സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകന്റെ കാൽതൊട്ട് നമസ്ക്കരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും, ചെയ്യിക്കുകയും ചെയ്ത വിഷയത്തിൽ ചിത്രകാരൻ അജേഷ് ജോർജ് വരച്ച ചിത്രം കണ്ട് കുരുപൊട്ടിയ സംഘികൾ വീണ്ടും കൊലവിളിയുമായി ഇറങ്ങിയിരിക്കുകയാണ്.
നേരത്തെ ക്രിസ്തീയ സഭയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കി അജേഷ് ജോർജ് പോസ്റ്റു ചെയ്ത ചിത്രത്തിന് നേരെയും ഫെയ്സ്ബുക്കിൽ ക്രിസ്തീയ വിശ്വാസികൾ ഫെയ്സ് ബുക്കിൽ തെറിവിളിയും, കൊലവിളി മുഴക്കുകയും മതഭ്രാന്തന്മാർ വീട്ടിൽക്കയറി ഭീഷണിപെടുത്തുകയും ചെയ്തിരുന്നു.കൂടതെ സംഘികളുടെ സൃഷ്ടിയായ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന ഗ്രൂപ്പിൽ അജേഷിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അജേഷിനെ ആക്രമിക്കാനുള്ള കാമ്പെയിനിങ്ങും നടട്ടത്തിയിരുന്നു.
ആർഷഭാരത സംസ്ക്കാരത്തിൻറെ മൊത്തക്കച്ചവടക്കാരുടെ വൃണംപൊട്ടാൻ ഇടയായ ചിത്രം ഇതാണ്

Kripa Art Alpy എന്ന തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ‘ഗുരു പാദപൂജാ” ….ആയുധങ്ങള്‍ കുഞ്ഞിങ്ങളുടെ കൈയില്‍ കൊടുക്കുന്നവർ ആണോ ഗുരു. ആരും കാണതെ പഠിച്ച് യോഗ്യത നേടിയ ഏകലവ്യനെ പോലെ ആകരുത്. പണം കൊടുത്ത് ഗുരു സ്ഥാനം നേടിയവരുടെ പാദം പിടിച്ചാൽ അനുഗ്രഹം കിട്ടുമോ . പുതിയ രീതിയില്‍ ദൈവങ്ങള്‍ ഉണ്ടകുന്നു കേരളത്തിൽ ..അറിവ് ആണ് ഗുരുക്കാന്മാഒന്നോ രണ്ടോ വ്യക്തികളെ കൊണ്ട് അറിവ് ഒതുങ്ങുന്നില്ല. – ഗുരു പാദപൂജാ – ഇനിയും ജനിക്കാന്‍ ഇരിക്കുന്ന തലമുറകള്‍ ഗുരു സ്ഥാനം ഉളളവർ ആണ് .പുതിയ പുതിയ അറിവുകള്‍ തുടർന്ന് കൊണ്ട് ഇരിക്കും…എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.