നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയിൽ പ്രതികരിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ‘അമ്മ’ വിവാദത്തിൽ നടൻമാരായ ഇടത് ജനപ്രതിനിധികൾ പ്രതികരിക്കേണ്ടിവരുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത നടപടി അമ്മ തിരുത്തണം. നടൻമാർ നന്മയുടെ പക്ഷത്താണ് നിൽക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയെത്തുടർന്ന് നാല് നടിമാർ അമ്മയിൽ നിന്ന് രാജിവച്ച് പുറത്തുപോയ സാഹചര്യത്തിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.