ബീഫ് വിഷയത്തില്‍ വീണ്ടും മലയാളികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. മലയാളികള്‍ ഇറച്ചി കഴിക്കേണ്ട മീന്‍ കഴിച്ചാല്‍ മതിയെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍. ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വി.എച്ച്.പി ഗവേണിംഗ് ബോഡി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അലോക് കുമാര്‍.
കേരളം ഒരു തീരദേശ സംസ്ഥാനമാണ് അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. അതിനാല്‍ മലയാളികള്‍ ഇറച്ചി കഴിക്കുന്നതിന് പകരം മീന്‍ കഴിക്കണം. മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ മലയാളികള്‍ തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.വന്‍ തോതില്‍ ബീഫ് ഉപയോഗിക്കുന്ന കേരളത്തില്‍ കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവുമില്ലെന്നും അലോക് കുമാര്‍ ആരോപിച്ചു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശു മന്ത്രാലയം വേണം എന്നതാണ് അലോക് കുമാറിന്റെ മറ്റൊരു ആവശ്യം. ഹിന്ദുക്കളുടെ വിശുദ്ധ മൃഗമാണ് പശു. രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്നും അലോക് കുമാര്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. അയോധ്യ കേസ് സുപ്രീം കോടതിയില്‍ ദിവസവും പരിഗണിക്കണമെന്നും അലോക് കുമാര്‍ ആവശ്യപ്പെട്ടു.
വിചാരകേന്ദ്രത്തിൻറെ ഭക്ഷണ ഫാസിസവും കേരളത്തിലെ ചില വരാഹങ്ങളും