ഡോ. ഹരികുമാർ വിജയലക്ഷ്മി
കായ്കനികൾ ഭക്ഷിച്ചും വേട്ടയാടിയും അലഞ്ഞു തിരിഞ്ഞു ജീവിച്ച മനുഷ്യൻ കൃഷിയുടെ ആവിർഭാവത്തോടെ ഒരിടത്ത് സ്ഥിരമായി ജീവിക്കാൻ തുടങ്ങിയതോടെയാണ് അവൻറെ സംസ്കാരം രൂപപ്പെട്ടു തുടങ്ങുന്നത് എന്ന് ചരിത്രം പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് പോലും അറിയാം.നെല്ലും ഗോതമ്പും ഒന്നും കണ്ടുപിടിച്ചവർക്ക് ആരും ഡോക്റ്ററേറ്റ് കൊടുത്തിട്ടില്ലെങ്കിലും മനുഷ്യൻറെ ഏറ്റവും വലിയ കണ്ടു പിടുത്തങ്ങളിൽ ഒന്നായിരുന്നു അത്.കാട്ടിൽ ഇങ്ങനെ ‘ഉമി’എന്ന കൈവരിങ്ങോട് കൂടിയ ഒരു ധാന്യം ഉണ്ടെന്നും അത് കുറേക്കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാം എന്നും കണ്ടുപിടിച്ച മനുഷ്യൻ അത് നദീതീരങ്ങളിൽ കൃഷി ചെയ്യാൻ പഠിക്കുകയും അവിടെ സ്ഥിരമായി താമസിക്കാൻ ശീലിക്കുകയും ഇങ്ങനെ ഭക്ഷ്യ യോഗ്യമായ ധാരാളം ധാന്യങ്ങൾ ഉണ്ടെന്നും അവയെല്ലാം ഇതുപോലെ കൃഷി ചെയ്യാം എന്ന് കണ്ടുപിടിച്ചത് പോലെ തന്നെയാണ് വേട്ടയാടിയും മാംസാഹാരം ഭക്ഷിച്ചും ജീവിച്ചവർ ചില മൃഗങ്ങളെയും പക്ഷികളെയും താമസ സ്ഥലങ്ങളിൽ വളർത്താനും അവയുടെ പാലും മാംസവും മുട്ടയും എല്ലാം ആഹാരമാക്കാനും തുടങ്ങിയത്,.ഇതിൽ പശു ഹിന്ദുക്കളുടെ ഗോമാതാവ് ആയതാണ് കപട വെജിറ്റേറിയനിസത്തിനും ഭക്ഷണ ഫാസിസത്തിനും കാരണം എന്നത് വാസ്തവത്തിൽ വെറും തെറ്റിദ്ധാരണയാണ്.പെറ്റയെ പോലുള്ള ചില എൻ ജി ഒ സംഘടനകൾ ബിജെപി യേയും കോൺഗ്രസിനെയും ഇക്കാര്യത്തിൽ ഹൈജാക്ക് ചെയ്യുകയാണ് എന്നതാണ് വാസ്തവം.
വെജിറ്റേറിയനിസവും ബി ജെ പി കോൺഗ്രസ്സ് ഉഡായിപ്പും
ബ്രാഹ്മണ്യം സന്നിവേശിപ്പിച്ച പഴംകഥകളുടെയും പുരാണ കെട്ടുകളുടെയും അടിസ്ഥാനത്തിൽ രൂപംകൊണ്ട അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും എല്ലാം പുനരവതരിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് ഇവിടെ നടക്കുന്നത്.കോൺഗ്രസ്സ് ഉൾപ്പെടെ ഹിന്ദു വോട്ട് ലക്ഷ്യമാക്കി ഗോവധ നിരോധനം നെഹ്റു മന്ത്രി സഭയുടെ കാലം മുതൽ തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് ഓഷോ രജനീഷ് ‘ഞാൻ എന്തുകൊണ്ട് ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ല”എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഏതു വ്യവസ്ഥിതിയും നിലനിൽകുന്നത് അതിനാവശ്യമായ ഒരു കൾട്ട്(cult) സൃഷ്ടിച്ചുകൊണ്ടാണ്.അതിനായി സ്പിരിച്വൽ കാൾട്ടോ സെക്സ് കാൾട്ടോ ഒക്കെ ഉപയോഗിക്കാം.ഭരണകൂടത്തിനു ഒരു കൾച്ചറൽ ഡിപ്പാർട്ട്മെന്റും വിദ്യാഭ്യാസ വകുപ്പും ഉള്ളത് അതിനുവേണ്ടിയാണ്.അത് കുറേക്കൂടി തീവ്രമായി ആവിഷ്കരിച്ചു കയ്യടി നേടാനും വോട്ട് ആക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നത്.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ സ്കൂളിൽ കുട്ടികളുടെ ഉച്ച ഭക്ഷണ പ്ളേറ്റിൽ നിന്നും പോഷകാഹാരക്കുറവിനു നൽകുന്ന കോഴിമുട്ട പോലും എടുത്തു മാറ്റിയിരുന്നു,സനാതന ധർമ്മം പുലരാൻ.
വെജിറ്റേറിയൻ ദിനം
അന്താരാഷ്ട്ര വേദികളിൽപ്പോലും ഇന്ത്യ വെജിറ്റേറിയന്മാരുടെ നാടാണെന്ന് വ്യാജ പ്രചാരണം ഉണ്ടാക്കാൻ മോദിയും പരിവാറും വെജിറ്റേറിയനിസം പ്രചരിപ്പിക്കുകയും വെജിറ്റേറിയൻ ദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്.മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നേരത്തെ ഇന്ത്യയിൽ വന്നപ്പോൾ അവർക്ക് നിർബന്ധമായും വെജിറ്റേറിയൻ ഭക്ഷണം കൂടി ഉൾപ്പെടുത്തണം എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
മധ്യപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഗട്ട് യു പി. തുടങ്ങിയ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ടെക്സ്റ്റ് ബുക്കുകളിൽ പച്ചക്കറി മാഹാത്മ്യവും ഒപ്പം നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ ദൂഷ്യ വശങ്ങളും അപകടങ്ങളും എല്ലാം ഊതി വീർപ്പിച്ചു സംഘ പരിവാർ അവരുടെ വിചാര കേന്ദ്രങ്ങളിൽ ചുട്ടെടുത്ത കൽപ്പിത കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ ഇതിന്റെയെല്ലാം പ്രായോജകർ അവർ അല്ല എന്ന് ഇത് സൂക്ഷ്മമായി പഠിച്ചാൽ മനസിലാകും

ഇന്ത്യയിൽ വെജിറ്റേറിയന്മാർ 30%മാത്രം
ഇന്ത്യയിൽ ഏതാണ്ട് 30% പേർ മാത്രമേ സമ്പൂർണ്ണ വെജിറ്റേറിയന്മാർ ഉള്ളൂ എന്നാണ് കണക്ക്.ഇവരിൽ തന്നെ പൽ കുടിക്കുന്നവരും മുട്ട കഴിക്കുന്നവരും റൊട്ടിയിൽ നെയ്യ് പുരട്ടുന്നവരുമായ വെജിറ്റേറിയന്മാരും ഉൾപ്പെടുന്നു.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ രാജ്യത്തെ 70%ൽ അധികം പേരും മാംസ ഭുക്കുകൾ ആണെന്ന കാര്യം മറന്നുകൊണ്ടാണ് പോഷകാഹാരക്കുറവുകൊണ്ട് നാനാരോഗങ്ങൾക്ക് അടിമപ്പെട്ട ഇന്ത്യയിലെ പിഞ്ചു കുഞ്ഞുങ്ങളിൽപ്പോലും ഈ ന്യൂന പക്ഷത്തിൻറെ ഭക്ഷണം അടിച്ചേൽപ്പിക്കുന്നത്.ഈ ഭൂരിപക്ഷ ജനങ്ങളിൽ തന്നെ പിന്നോക്കക്കാർ,ദളിതർ,ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ,സിക്കുകാർ തുടങ്ങിയവർ ഏറെക്കുറെ നോൺ വെജിറ്റേറിയന്മാരാണ്.ഇതിനു പുറമെ രാജ്യത്തെ സവർണ്ണരിൽ പെടാത്ത ലക്ഷകണക്കിന് ഹിന്ദുക്കൾ മത്സ്യ ബന്ധനവും അനുബന്ധ തൊഴിലുകളും എടുത്തു ജീവിക്കുന്നവരാണ്.
ഭക്ഷണ ഫാസിസവും ഇന്ത്യയിലെ ചരിത്രകാരന്മാരും
ഒരുവശത്ത് സംഘ പരിവാരങ്ങളും അവരുടെ വിചാര കേന്ദ്രക്കാരും ധനകാര്യ ഫണ്ടിങ് ഏജൻസികളും ആസൂത്രണം ചെയ്ത ഈ ഭക്ഷണ ഫാസിസം അരങ്ങു തകർക്കുമ്പോഴും അക്കാദമിക്ക് രംഗത്തെ ചില ചരിത്രകാരന്മാർ തന്നെ ഹിന്ദു മതവും വേദങ്ങളും മാംസ ഭക്ഷണവും കൂടിക്കുഴഞ്ഞു കിടക്കുന്നതിൻറെ നിഷേധിക്കാനാവാത്ത നിരവധി തെളിവുകളുമായി രംഗത്ത് വന്നിട്ടുണ്ട.അതിലൊന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ ദില്ലി സർവ്വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയും പ്രശസ്ത ചരിത്രകാരനുമായ അനിരുദ്ധ് ദേശ് പാണ്ഡെ എഴുതിയ ലേഖനം.
“ലോകത്തെ എല്ലാ സമൂഹങ്ങളിലും ആയൂർവ്വേദവും സസ്യാഹാരവും ധ്യാനവും ഒക്കെ വ്യത്യസ്ത രൂപങ്ങളിൽ നിലനിന്നിരുന്നു എന്നതിന് നിരവധി തെളിവുകൾ ഉണ്ട്” എന്ന് പറയുന്ന അദ്ദേഹം ‘മനുഷ്യൻറെ ആഹാര ചികിത്സ രീതികൾ അവർ ജനിച്ചു വീഴുന്ന ഭൂമിശാസ്ത്ര-കാലാവസ്ഥാ-വംശീയ പശ്ചാത്തലത്തിലാണ് നിശ്ചയിക്കപ്പെടുന്നത്”എന്നും ,അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിൻറെ രീതികൾ മറ്റൊരു വിഭാഗത്തിനുമേൽ അടിച്ചേൽപ്പിക്കരുത് എന്നുമുള്ള സാമാന്യ ജനാധിപത്യ ബഹുസ്വരതാ ബോധം ഇവർക്കില്ലേ ?”എന്നും ചോദിക്കുന്നുണ്ട്.
ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രൻഥങ്ങളായ അഷ്ടാംഗ ഹൃദയം ബുദ്ധ മത ഗ്രൻഥം ആണെങ്കിലും ചാരക സംഹിതയോ സുശ്രുത സംഹിതയോ ഒന്നും മാംസാഹാരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പല അസുഖങ്ങൾക്കും ചികിത്സയായി നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ദേശ് പണ്ടേ ചൂണ്ടിക്കാണിക്കുന്നു.
അജമാംസ രസായനത്തിന് പുറമേ അദ്ദേഹം ഉദാഹരിച്ചിരിക്കുന്ന ചില ചികിത്സകൾ നോക്കുക
“കറുത്ത മാനിറച്ചി -ശക്തിയും ഉത്സാഹവും കൂട്ടുന്നു. അതിന്റെ നെയ്യ് പ്രസിവിച്ച സ്ത്രീകൾക്ക് അത്യുത്തമമാണ്. സന്നിപാതം, ശ്വാസ തടസം, ചുമ, ദഹനക്കുറവ് എന്നിവക്കും ഉത്തമമാണിത്.
കുയിൽ ഇറച്ചി- മനോഹരമായ ശബ്ദത്തിന് ഏറെ നല്ലതാണു. ഇത് കഴിച്ചാൽ കാഴ്ചയും കേൾവിയും കൂടുകയും ചെയ്യും.
കുരുവി ഇറച്ചി- ശുക്ല വർദ്ധനയ്ക്ക് അത്യുത്തമം.
കാക്കയുടെയും സിംഹത്തിന്റെയും ഇറച്ചി – ഗർഭധാരണത്തിനു നല്ലതാണ്.
കുരങ്ങിന്റെയും അണ്ണന്റെയും ഇറച്ചി- കണ്ണിൻറെ അസുഖത്തിന് സിദ്ധൗഷധമാണ്. മുഖക്കുരു മൂത്ര തടസ്സം എന്നിവക്കും ഉത്തമമാണ്.
ഇങ്ങനെ കാട്ടിലേയും നാട്ടിലെയും ചെറുതും വലുതുമായ മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചി ചികിത്സകൊണ്ട് സമൃദ്ധമാണ് സനാതനികൾ അവരുടെ സ്വന്തം എന്ന് അവകാശവാദം ഉന്നയിക്കുന്ന വെജിറ്റേറിയൻ ആയുർവേദത്തിന്റെ ചികിത്സ രീതികൾ എന്ന് ചരകനെയും സുശ്രുതനെയും ഉദാഹരിച്ചുകൊണ്ട് ദേശ് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു.
പ്രാചീന ഇന്ത്യക്കാർ കാട്ടിൽ സുലഭമായിരുന്ന പല പക്ഷികളുടെയും മൃഗങ്ങളുടെയും മാംസം വിശപ്പിനും രോഗ ചികിത്സക്കും ഉപയോഗിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.ആധുനീക പുരാ രേഖാ പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്.ഹിന്ദുയിസത്തിനുമേൽ ഇസ്ലാമിൻറെ അപരത്വം സ്ഥാപിക്കാനായി ബ്രിട്ടീഷുകാർ ബോധപൂർവ്വമായ ശ്രമം നടത്തിയിട്ടുണ്ട്.19 ആം നൂറ്റാണ്ടിൻറെ അവസാനത്തിലും 20 ആം നൂറ്റാണ്ടിൻറെ ആരംഭത്തിലും ഹിന്ദു മുസ്ലിം മനസുകളെ വിഭജിക്കാൻ ആര്യ സമാജം വഹിച്ച പങ്കും ചെറുതല്ല.ഇരു മതങ്ങളും സാംസ്കാരികമായി വിരുദ്ധ പക്ഷത്താണെന്ന് സ്ഥാപിക്കാൻ ഇവർ ബ്രിട്ടീഷുകാരുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങൾ ഏറെക്കുറെ വിജയം കണ്ടെന്നുവേണം കരുതാൻ.അതിൻറെ ശേഷിപ്പുകൾ ആണ് ഇപ്പോൾ വീണ്ടും സടകുടഞ്ഞെഴുന്നേൽക്കാൻ ശ്രമിക്കുന്നത്.

തെറ്റിദ്ധരിക്കപ്പെടുന്ന കാമധേനുവിൻറെ ക്ളോൺ
ഹിന്ദു പുരാണം അനുസരിച്ചു ദേവാസുരന്മാർ ചേർന്ന് പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്നതാണ് കാമധേനു എന്നാണ് വിശ്വാസം.അതിന്റെ ക്ളോണുകൾ (പകർപ്പുകൾ) ആയി കണക്കാക്കുന്നതിനാൽ ഗോക്കളെ കൊല്ലുന്നതും പാപമാണെന്ന് സനാതനികൾ വിശ്വസിക്കുന്നു.ആയതിനാൽ ഇറച്ചിക്കായി പശുക്കളെയും.അതോടൊപ്പം പരമശിവൻറെ വാഹനമായ ഗോപിതാവിനെ(കാളയെ)കൊല്ലുന്നതും പാപമായി.അതിനാൽ രാജ്യത്ത് പലേടത്തും കോൺഗ്രസ്സും ബിജെപിയും മത്സരിച്ചു ഗോവധം നിയമം മൂലം നിരോധിച്ചു.കോൺഗ്രസ്സിനെ കടത്തി വേട്ടനായി ചില സംസ്ഥാനങ്ങളിൽ ഇറച്ചിക്കായി ഗോ മാതാവിനെ കൊല്ലുന്നവരുടെ ശിക്ഷ 10 വർഷമായി ഉയർത്തുകയും നോൺ ബെയിലബിൾ ഒഫൻസ് ആക്കി മാറ്റുകയും ചെയ്തു ബി ജെ പി .എന്നാൽ മാംസാവശ്യത്തിന് പോത്തിനെ കൊല്ലുന്നതിന് തടസം ഇല്ലായിരുന്നു.പൊത്തിറച്ചി വിൽക്കുന്നതിനും ഒരു കുഴപ്പവും ഇല്ല.
എന്നാൽ ഈ പോത്തും ഹിന്ദു വിശ്വാസം അനുസരിച്ചു യമ ധർമ്മന്റെ വാഹനം അല്ലേ? ഇഹ ലോകത്തിലെ വിവിധ ആശ്രമ ധർമ്മങ്ങൾ (ഗാർഹസ്ഥ്യം ,വാനപ്രസ്ഥം ,സന്യാസം, മോക്ഷം)പൂർത്തിയാക്കി മോക്ഷപ്രാപ്തി ആകുന്നത് അല്ലെ ഹിന്ദു വിശ്വാസം അനുസരിച്ചു മരണം?മോക്ഷത്തിലേക്ക് ഹിന്ദുക്കളെ നയിക്കാൻ യമധർമ്മൻ എത്തുന്നത് BMW കാറിൽ അല്ല പോത്തിൻറെ പുറത്താണ്.അപ്പോൾ ആ ദൈവ വാഹനത്തെ ഇറച്ചിയാക്കാനായി കൊല്ലുന്നത് ഉചിതമാണോ?
മഹാവിഷ്ണുണിവിൻറെ നേരിട്ടുള്ള ഫാൻസി ഡ്രസ്സ് ഐറ്റങ്ങൾ

പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്ന നേരത്തെ സൂചിപ്പിച്ച കാമധേനുവിനെക്കാളും ദൈവത്തിൻറെ വാഹനങ്ങളെക്കാളും മേലെയല്ല വിഷ്ണുവിൻറെ നേരിട്ടുള്ള ഫാൻസി ഡ്രസ്സ് ഐറ്റങ്ങളും.പന്നി (വരാഹം) ദശാവതാരങ്ങളിൽ ഒന്നാണ്.എന്തായാലും കാമധേനുവിനെക്കാളും മേലെയല്ലേ വിഷ്ണുവിൻറെ നേരിട്ടുള്ള അവതാരം?കൃഷ്ണനും രാമനും ഉൾപ്പെട്ട മഹാവിഷ്ണുവിൻറെ അവതാര പട്ടികയിൽ പെട്ട വരാഹങ്ങളെ വെടിവെച്ചു കൊല്ലാൻ കേരളത്തിൽ സർക്കാർ തന്നെ കർഷകർക്ക് അനുവാദം നൽകിയിട്ടുണ്ട്.
അവതാരങ്ങളിൽ അടുത്തത് മത്സ്യമാണ്.നിർലോഭം പിടിച്ചുകൂട്ടി മാർക്കറ്റിൽ കൊണ്ടുവന്ന് ലേലം വിളിച്ചു വിൽക്കുകയാണത്രെ ഇപ്പോൾ ഈ അവതാരത്തെ. ഇതിൽപ്പരം മതനിന്ദ വേറെന്താണ് ഉള്ളത്?ഇതൊന്നും കണ്ടിട്ട് സനാതനികളുടെ ചോര തിളക്കുന്നില്ലേ?
ഹിന്ദുക്കളുടെ മുപ്പത്തി മുക്കോടി ദൈവങ്ങളുടെയും ഗാണാധ്യക്ഷനായി കരുതുന്ന ഗണപതിയുടെ വാഹനമായ എലിയെ ആണ് കെണി വെച്ച് പിടിച്ചു വെള്ളത്തിൽ മുക്കിയും വിഷം വെച്ച് കൊല്ലുന്നത്. ഇത്തരക്കാർക്കെതിരെയും ദണ്ഡ് ചുഴറ്റേണ്ടതുണ്ട്.
ശിവൻറെ ആഭരണമായ സർപ്പം ചിലർക്ക് അല്ലാതെ തന്നെ ദൈവവുമാണ്.അങ്ങോട്ട് ഉപദ്രവിക്കും എന്ന തോന്നൽ ഉണ്ടായാലേ പാമ്പ് കടിക്കൂ.എങ്കിൽ പോലും കണ്ണിൽ കണ്ടാൽ തല്ലിക്കൊല്ലുന്ന ഇവിടുത്തെ മത നിന്ദകരെയും ദൈവത്തെ പിടിക്കാൻ നടക്കുന്ന വാവ സുരേഷിനെയും കൈകാര്യം ചെയ്യണം.ഇന്ത്യയിലെ ബീഫ് കയറ്റുമതി കച്ചവടക്കാരിൽ 95%ഹിന്ദുക്കളാണ്.ചില എം എൽ എ മാർക്കും എം പി മാർക്കും വരെ ബീഫ് കയറ്റുമതിയുണ്ട് അവന്മാരെയും കൈകാര്യം ചെയ്യണം.

എന്നാൽ ഇത് സംഘപരിവാറിന്റെ ഭക്ഷണ ഫാസിസം അല്ല എന്നും നാം എന്തുകഴിക്കണം എന്ത് ചിന്തിക്കണം എന്തുകാണണം എന്തിൻറെ പേരിൽ സംഘടിക്കണം എന്തിനു വേണ്ടി സമരം ചെയ്യണം എന്നുപോലും തീരുമാനിക്കുന്ന പണമുതലാളിത്തത്തിൻറെ ധനകാര്യ ഫണ്ടിംഗ് ഏജൻസികളാണ്. എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.അരാഷ്ട്രീയ എൻ ജി ഒ കൾ ബി ജെ പി യെയും കോൺഗ്രസിനേയും വിലക്കെടുക്കുകയാണ്.അതാണ് അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയ തന്ത്രവും.
ഇത്തരം ചില അരാഷ്ട്രീയ വാദികൾ മതേതരത്വ മുഖംമൂടിയുമായി കേരളത്തിലും പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.അവയുടെ ഒന്നിന്റെയും മുന്നിലും പിന്നിലും പ്രവർത്തിക്കുന്നവർ സംഘികൾ അല്ല എന്നുള്ളതാണ് വസ്തുത എന്ന് നിരീക്ഷിച്ചാൽ മനസിലാകും.മനേകാ ഗാന്ധിയുടെ കഞ്ചാവ് നിയമവിധേയന്മാക്കാനുള്ള നിർദ്ദേശത്തിന് പിന്നിലും ഇത്തരത്തിലുള്ള ചില സന്നദ്ധസേവകരെ സൃഷ്ടിക്കലും കൂടി ഉണ്ടെന്ന് അവരുടെ സംഘടനയുടെ സന്നദ്ധസേവകരെ നിരീക്ഷിച്ചാൽ മാത്രം മനസിലാകുന്നതാണ്.
ആയിരക്കണക്കിന് മനുഷ്യരെ നിഷ്ക രുണം കൊന്നൊടു ക്കിയ വ്യക്തി യാണ് ഹിറ്റ്ലര്‍. കൊന്ന മനുഷ്യ രുടെ പല്ലു കളെടുത്ത് കുപ്പായ ത്തിന് ബട്ടണ്‍ സിടുന്നതില് ആനന്ദം കണ്ടെ ത്തിയ വ്യക്തി യാണ് ഹിറ്റ്ലര്‍. ഈ ഭീകരന് ഒരു സസ്യ ഭുക്കായിരുന്നു എന്നതാണ് ചരിത്ര സത്യം.തിന്നുന്ന ഭക്ഷണം സ്വഭാവത്തെ സ്വാധീനിക്കു മെന്നൊരു പ്രചാരണമുണ്ട്. ശരിയാണെങ്കില്‍ ഹിറ്റ്ലര്‍ കഴിക്കേണ്ടിയിരുന്നത് പുലിയിറച്ചയും മറ്റുമായിരുന്നു. പുലിയുടെ കാര്യം തന്നെയെടുക്കാം. പുലി തിന്നുന്നത് മുയലിനേയും പുള്ളിമാനിനേയും മറ്റുമാണ്. മേല്‍ സൂചിപ്പിച്ച വാദം ശരിയാണെങ്കില്‍ പുലി പുള്ളിമാനിന്റെയും മറ്റും സ്വഭാവമാണല്ലോ കാണിക്കേണ്ടത്? രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഒരു കള്ള പ്രചാരണം മാത്രമാണ് ഈ വാദമെന്നു ചുരുക്കം.
ഒരു വ്യക്തി എന്താണ് തിന്നേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്. മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാംസം കഴിക്കട്ടെ, മത്തന്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്തന്‍ കഴിക്കട്ടെ. ഇതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല.