Sun. Nov 22nd, 2026

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ പ്രതിചേർക്കേണ്ടെന്ന തീരുമാനത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഇത് മറച്ചുവയ്ക്കാനാണു ജോർജിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോർജിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി.ജി.പി)​ നിയമോപദേശം നൽകിയിരുന്നു. എന്നാൽ ജോർജിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഡി.ജി.പി നിയമോപദേശത്തിൽ വ്യക്തമാക്കി. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജോ‌ർജ് ക്രിമിനൽ കുറ്റം ചെയ്തതിന് പ്രത്യക്ഷത്തിൽ തെളിവില്ലെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തൽ.