Mon. Nov 23rd, 2026

എല്ലാ മലയാളികള്‍ക്കും ഒരേപോലെ പരിചിതമാണ് ജിഎന്‍പിസി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. മദ്യപാനവും ഭക്ഷണവും മാത്രമല്ല ഇവിടെ ചര്‍ച്ചാവിഷയം എന്ന് ഗ്രൂപ്പ് ഇതിനോടകം പലതവണ തെളിയിച്ചതാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേര്‍ക്ക് പല സഹായങ്ങളും ഈ കുറഞ്ഞ കാലയളവില്‍ ചെയ്തിട്ടുമുണ്ട്. പെരുന്നാളിന്റെ പുണ്യം നിറഞ്ഞ ദിവസത്തിലും അത്തരത്തില്‍ ഒരു സംഭവത്തിന് ഗ്രൂപ്പിലെ അംഗങ്ങള്‍ ഭാഗമായി.

രാവിലെ എട്ട് മണിയോടെയാണ് ഗ്രൂപ്പ് അഡ്മിനായ അജിത് കുമാറിന്റെ ശ്രദ്ധയില്‍ ഈ വാര്‍ത്ത വന്നത്. നിര്‍ധനരും അനാഥരുമായ 11 കുട്ടികള്‍ ബാഗും കുടയുമില്ലാതെ നനഞ്ഞ് സ്‌കൂളില്‍ പോകുന്നു. വാര്‍ത്ത സ്ഥരീകരിച്ച ഉടന്‍ തന്നെ പതിനഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ഗ്രൂപ്പില്‍ സഹായ ആവശ്യവുമായി ഒരു പോസ്റ്റ് ഇട്ടു. രണ്ട് മണിക്കൂറിനുള്ളില്‍ സഹായഹസ്തവുമായി ഗ്രൂപ്പിലെ നൂറുണക്കിന് പേര്‍ അജിത്തിനെ ബന്ധപ്പെട്ടു. പണമായും മറ്റ് സഹായവുമായും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തി. പുത്തന്‍ കുടയും പുതിയ ബാഗുകളും ഒക്കെ ആയി കുരുന്നുകള്‍ക്കു നാളെ മുതല്‍ നനയാതെ സ്‌കൂളിലേക്ക് പോകാം.

തിരുവനന്തപുരം സ്വദേശിയും ബിസിനസ്സുകാരനുമായ ടി .എല്‍.അജിത് കുമാറിന് തോന്നിയ ആശയമാണ് ഗ്രൂപ്പിന്റെ പിറവിക്ക് വഴിവെച്ചത്. സുരക്ഷിത മദ്യപാനം, യാത്രാനുഭവങ്ങള്‍, ഭക്ഷണവൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രൂപ്പ് തുടങ്ങണം എന്നതായിരുന്നു അജിത്തിന്റെ ചിന്ത. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ജിഎന്‍പിസി എന്ന് പേരുമിട്ടു. ഗ്രൂപ്പിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഈ ദിവസം വരെ 14,50,000 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്. മദ്യപാനാഘോഷം മാത്രമല്ല ജി എന്‍ പി സി. യാത്രകളും ഭക്ഷണവും പിന്നെ മദ്യവും. നല്ല യാത്രാവിശേഷങ്ങള്‍, വൈവിധ്യമേറിയ ഭക്ഷണക്കൂട്ടുകള്‍, രസമേറിയ മദ്യപാന നിമിഷങ്ങള്‍ ഒക്കെ ഈ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം.

വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ കമന്റുകളോ ഒന്നും പ്രോത്സാഹിപ്പിക്കാറില്ല. അലക്ഷ്യമായ, നിയമവിരുദ്ധമായ, സുരക്ഷിതമല്ലാത്ത മദ്യപാനവും പ്രവര്‍ത്തികളും പ്രോത്സാഹിപ്പിക്കാറുമില്ല. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അത് പങ്ക് വെയ്ക്കാനും സല്ലപിക്കാനും ഒരു പൊതുവേദികൂടിയാണ് ജിഎന്‍പിസി. അങ്ങനെ നന്മ നിറഞ്ഞ ആഗോള കുടിയന്മാരുടെ, ഭക്ഷണ പ്രേമികളുടെ, സഞ്ചാരികളുടെ പറുദീസയാണ് ജി.എന്‍.പി.സി.

അജിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ 8.00 മണി കഴിഞ്ഞു ഒരു പോസ്റ്റിട്ടിരുന്നു. 11അനാഥരായ കുഞ്ഞു കുരുന്നുകള്‍ ബാഗും കുടയുമില്ലാതെ നനഞ്ഞു സ്‌കൂളില്‍ പോകുന്ന വാര്‍ത്ത. 2 മണിക്കൂറിനുള്ളില്‍ സത്യമാണോ സംഭവം എന്നു തിരക്കി കുറച്ചു ചങ്ങാതികള്‍ കമെന്റിട്ടു. 10 മണിയോടുകൂടി സഹായങ്ങള്‍ കാശായും മറ്റു സഹായങ്ങളും ആയി ഒഴുകിയെത്തി. കുടയും പുതിയ ബാഗുകളും ഒക്കെ ആയി കുരുന്നുകള്‍ക്കു നാളെ മുതല്‍ നനയാതെ പോകാം.

നമ്മുടെയെല്ലാം നന്മയും സ്‌നേഹവും എല്ലാം ജാതിമത രാഷ്ട്രീയ ചേരിതിരിവും അവഗണനയും കൊണ്ടു നശിച്ചു പോകാനുള്ള സാധ്യതയില്‍ നിന്നും നമ്മള്‍ തന്നെ തിരഞ്ഞെടുത്ത സ്‌നേഹത്തിന്റെയും നന്മയുടെയും പരസ്പരബഹുമാനത്തിന്റെയും വഴിയായിരുന്നു 14 ലക്ഷം ഏചജഇ ചങ്കുകള്‍. പരസ്പരം നമുക്ക് ചോദിക്കാനും പറയാനും 14 ലക്ഷം സ്‌നേഹമുള്ളവര്‍.

കൂടപ്പിറപ്പുകളെ സന്മനസ്സിനു ഒരായിരം നന്‍ഡ്രി, ആനന്ദാശ്രു.