Sun. Nov 22nd, 2026

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ഊഹാപോഹങ്ങൾ അവഗണിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സമാധാനം പുലരണമെന്നും, സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രതികരണം.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. 23 ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.





 v