Mon. Nov 23rd, 2026

ആരെല്ലാം പിണങ്ങിയാലും ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്ന് എതിർക്കുകതന്നെ വേണമെന്ന് ഡോ.സി.വിശ്വനാഥൻ.യുട്യൂബ് പിള്ളയുടെ ജാതിപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“സംവരണ സമവാക്യങ്ങൾ ‘,’ജാതിപൂക്കൾ “എന്നീ പ്രസംഗങ്ങളിലൂടെ അത്യന്തം പ്രതിലോമകരവും സമത്വ വിരുദ്ധവുമായ ആശയങ്ങൾ ആണ് സമൂഹത്തിലേക്ക് വിതരണം ചെയ്യപ്പെട്ടത്.താൻ ഒരു സംവരണ വിരുദ്ധനാണെന്ന് പ്രഭാഷകൻ വ്യക്തമാക്കുന്നുണ്ട്. ജപ്പാൻ മലേഷ്യ തുടങ്ങിയ ഉദാഹരണങ്ങൾ ഉയർത്തിക്കൊണ്ട് സംവരണം പിന്നോക്ക വിഭാഗങ്ങൾക്ക് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നതെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു.അതിലേക്ക് വിശദമായി ഇപ്പോൾ കടക്കുന്നില്ല.

ജാതിവാലുകൾ പ്രദർശിപ്പിക്കുന്നവർക്കല്ല അത് അനുചിതമെന്ന് വിമർശിക്കുന്നവർക്കാണ് കുഴപ്പം എന്നും സവർക്കറും സഹോദരൻ അയ്യപ്പനും ഇരട്ടപെറ്റ സഹോദരരാണെന്നും സാമുദായിക സംവരണം എന്നത് ‘ചെന്നായ നീതി’യാണ് എന്നും മറ്റുമുള്ള കാഴ്ചപ്പാടുകൾ ഇൻഡ്യൻ സമൂഹത്തെക്കുറിച്ചും ഈ സമൂഹത്തിൽ സ്വതന്ത്ര ചിന്താ പ്രവർത്തനത്തിന് ഉണ്ടാവേണ്ട സ്വഭാവ ഉദ്ദേശ ലക്ഷ്യങ്ങളെയും സംബന്ധിച്ചുള്ള എൻറെ വീക്ഷണങ്ങൾക്ക് തീർത്തും വിരുദ്ധമായ മറ്റൊരു വീക്ഷണത്തെയാണ് പ്രതിനിധീകരിക്കന്നത്.

ആരെലാം പിണങ്ങിയാലും ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം ആശയങ്ങളെ തുറന്ന് എതിർക്കാതിരിക്കാൻ നിവൃത്തിയില്ല.അതേസമയം ആശയങ്ങളെക്കുറിച്ചുള്ള വിമർശനം വ്യക്തി പരിഹാസത്തിലേക്കോ വ്യക്തി അധിക്ഷേപത്തിലേക്കോ ഒക്കെ നീങ്ങരുത്.എന്നതിൽ തനിക്ക് നിഷ്കർഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.