Mon. Nov 23rd, 2026

ചെന്നൈ: തമിഴ്‌നാടിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ‘പട്ടാളി മക്കൾ കച്ചി’ (പിഎംകെ) സ്ഥാപകൻ ഡോ. രാമദാസിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകൻ ചേരൻ ആണ് ‘അയ്യ – ദി ലയൺ ഓഫ് തമിഴ്‌നാട്’ എന്ന പേരിൽ ഈ ബയോപിക് ഒരുക്കുന്നത്. ഡോ. രാമദാസിന്റെ ആദ്യകാല ജീവിതത്തെയും,1987-ൽ നടന്ന വണ്ണിയാർ സംവരണ പ്രക്ഷോഭത്തിലെ അദ്ദേഹത്തിന്റെ പ്രധാന പങ്കിനെയും ചിത്രത്തിൽ ആഴത്തിൽ പ്രതിപാതിക്കുന്നുണ് എന്നാണ് റിപ്പോർട്ടുകൾ.

1987-ലെ പ്രതിഷേധത്തിന്റെ പ്രധാന നിമിഷങ്ങൾ പകർത്തിയ നാല് പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. നടൻ ആരി അർജുനനാണ് ചിത്രത്തിൽ ഡോ. രാമദാസായി പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഡോക്ടറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അൻബുമണി രാമദാസ്, 2004 മുതൽ 2009 വരെ യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ ദേശീയ ശ്രദ്ധ നേടിയിരുന്നു. പിഎംകെയുടെ രാഷ്ട്രീയ യാത്രയിൽ അദ്ദേഹത്തിന്റെ സംഭാവനകളും നിർണായകമാണ്. തമിഴ്‌നാടിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ സുപ്രധാന സംഭവങ്ങളെയും വ്യക്തികളെയും വെളിച്ചത്തുകൊണ്ടുവരുന്ന ഈ ചിത്രം,രാമദാസിന്റെ സംഭാവനകളെയും അദ്ദേഹത്തിന്റെ ആക്ടിവിസത്തിന്റെ സ്വാധീനത്തെയും എടുത്തു കാണിക്കുന്നു.