Mon. Nov 23rd, 2026

ഇന്നാണ് പരമ പൂജനീയ ഗംഗേശാനന്ദ നിന്തിരുവടിയുടെ യോഗദണ്ഡ് നഷ്ട്ടപ്പെട്ടതിന്റെ ഓർമ്മദിനം. എല്ലാവരും ഈ ബലിദാനിയെ കയ്യൊഴിഞ്ഞപ്പോഴും ഓർമ്മകൾ പുതുക്കി ഒരുപറ്റം ഡിങ്കോയിസ്റ്റുകൾ. സുനാതന ധർമ്മത്തിന്റെ കാവൽ പോരാളിയായ ഒരു ശ്രീ ശ്രീ തീർത്ഥപാദർ സ്വാമിയെ അഭിഭാഷക വിദ്യാർത്ഥിനി നിയമങ്ങളും സ്മൃതികളും പുണ്യാചാരങ്ങളും കാറ്റിൽ പറത്തി, കറിക്കത്തി കൊണ്ട് പൂജനീയമായ ലിംഗം ചേദിച്ച് ബ്രാഹ്മണ ശാപത്തിന് പാത്രീഭവിപ്പിച്ച ആ ഒരുമ്പെട്ടവൾക്ക് മാതൃകാപരമായ ശിക്ഷ നൽകി സുനാതന ധർമ്മത്തിൻറെ അന്തസ്സും അഭിമാനവും പുനസ്ഥാപിക്കാൻ ഭരണാധികാരികൾ സത്വര നടപടി കൈക്കൊള്ളണമെന്ന് ഡിങ്കോയിസ്റ്റുകൾ ആവശ്യപ്പെട്ടു.

ഗംഗേശാനന്ദ നിന്തിരുവടികൾ ഒരു ഡിങ്കോയിസ്റ്റ് സന്യാസി അല്ലായിരുന്നു എങ്കിലും എല്ലാമതങ്ങളോടും ഡിങ്കോയിസ്റ്റുകൾ സഹിഷ്ണുതയാണ് പുലർത്തുന്നത് എന്നും ഹിന്ദു സന്യാസി ആയ ഗംഗേശാനന്ദയുടെ ബലിദാനത്തെ അതുകൊണ്ടുതന്നെ തങ്ങൾ അനുസ്മരിക്കുന്നു എന്നും തങ്ങൾ മതാതീതരല്ല എല്ലാ മതങ്ങൾക്കും തുല്യത എന്ന അധുനീക മതേതരത്ത്വത്തിൽ തന്നെയാണ് തങ്ങളും വിശ്വസിക്കുന്നതെന്നും ഡിങ്കോയിസ്റ്റുകൾ പറഞ്ഞു. അതുകൊണ്ടാണ് 2018 ൽ പങ്കിലക്കാട്ട് കൂടിയ ഡിങ്കോയിസ്റ്റുകളുടെ ഉന്നതതല യോഗത്തിൽ എല്ലാവർഷവും മെയ് 20 ലിംഗ ബലിദാൻ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

അതിൻറെ അടിസ്ഥാനത്തിൽ ഇന്ന് പങ്കിലക്കാട്ടിലെ ഉള്ളിലെ പാറപ്പുറം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ ഡിങ്കമത പണ്ഡിതനും ചിത്രകാരനുമായ ടി.മുരളി ഗംഗേശാനന്ദ നിന്തിരുവടികളുടെ ലിംഗ ബലിദാൻ അനുസ്മരണ പ്രഭാഷണം നടത്തി.

അദ്ദേഹത്തിൻറെ മുഖ്യപ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ

ഏം… ഡിങ്കാത്മൻ …,

ശിവ ശിവ… എന്താണിത്… പിടക്കോഴികൾ കൂകുന്നു !! വെറും ഒരു സാധാരണ പെൺകുട്ടിക്ക് വന്ദ്യവയോധികനായ ഒരു മഹായോഗിയെ ഇവ്വിധം ലിംഗ ഛേദം നടത്തി, പാപ്പരാസികളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ എങ്ങിനെ ധൈര്യം വന്നു? ഈ ധിക്കാരം നടത്തിയതിന് അവളെ മൊട്ടയടിച്ച് തലയിൽ പന്തം കത്തിച്ചു വച്ച് കഴുത പുറത്ത് കയറ്റി നാടൊട്ടുക്ക് പ്രദർശിപ്പിക്കേണ്ട ഭരണാധികാരികൾ എന്താണു ചെയ്യുന്നത് ?

ഛയ്… ഛയ്… ലജ്ജാകരം. നമ്മുടെ ആർഷഭാരത സനതന ഹിന്ദുത്വ സംസ്കാരമാണ് ഈ ഒരുമ്പെട്ടവളാൽ ഇടിഞ്ഞു തകർന്നു വീഴുന്നത്. സ്വന്തം ജാതിയിൽ കുറഞ്ഞതല്ലാത്ത ഏതു പുരുഷൻ ആവശ്യപ്പെട്ടാലും വഴങ്ങിക്കൊടുക്കേണ്ടവളാണ് ആർഷഭാരത സനാതനത്വത്തിൽ വിശ്വസിക്കുന്ന സത്രീ.

സ്വന്തം ജാതിയിൽ പെട്ടവരോ ജാതി ശ്രേണിയിൽ മുകളിലുള്ള പുരുഷന്മാരോ ആവശ്യപ്പെട്ടാൽ വഴങ്ങാൻ വിസമ്മതിക്കുന്ന ഏതു സ്ത്രീയേയും തൽക്ഷണം വാളി നിരയാക്കണം എന്ന് രാജ വിളംബരം നടത്തിയ കാർത്തികപ്പള്ളി രാജാവിന്റെ പുണ്യഭൂമിയെയാണ് ഒരു സത്രീ അപമാനിച്ചിരിക്കുന്നത് ! !

പെൺകുട്ടികൾ ഋതുമതിയായി ലൈംഗീക സേവനം നൽകാൻ പ്രാപ്തിയാകുമ്പോൾ സമൂഹത്തിലെ മാന്യരും ആദരണീയരുമായ തിരുമേനിമാർക്ക് ചെറിയ തോതിൽ കുത്തും ചവിട്ടും ഏൽക്കാനുള്ള സാധ്യത പോലും ഇല്ലാതാക്കാൻ പോലും നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് ഓർക്കണം.

നമ്മുടെ കുലീന കുടുംബങ്ങളിലെ പെൺകുട്ടികളെ പത്തോ പതിനൊന്നൊ വയസ്സിൽ തന്നെ ലൈംഗീക സേവനത്തിനു പാകപ്പെടുത്താനായി മണാളർ എന്ന ഒരു മുന്തിയ ജാതിയിലെ പുരുഷന്മാരെ തന്നെ വേശ്യവൃത്തി ട്യൂഷൻ മാസ്റ്റർമാരായി തിരുമേനിമാർ നിയോഗിച്ചിരുന്നു.

അതു മാത്രമല്ലാ, കൊച്ചി രാജ്യവിന്റെ പട്ടാളക്കാർക്ക് ഏത് നായർ ഗൃഹത്തിലും നമ്പൂതിരിമാരെപ്പോലെ കയറി ചെല്ലാനും പ്രതിഫലം കൊടുക്കാതെ കാര്യം സാധിക്കാനും പൊന്നു തമ്പുരാക്കന്മാരുടെ അരുളപ്പാടുണ്ടായിരുന്ന നാടാണ്. രാജകീയ ഉടവാൾ പടിപ്പുരക്കലോ കിടപ്പറ വാതിൽക്കലോ ചാരിവെച്ചാൽ മതി… ആരും ശല്യപ്പെടുത്തുക പോലുമില്ല.

ഇത്തരം ഒരു ഇന്ദ്ര സദസ്സുപോലെ പാലും തേനും പെണ്ണും മദ്യവും യഥേഷ്ടം ലഭ്യമായിരുന്ന സ്വർഗ്ഗഭൂമിയായിരുന്ന ഈ പരശുരാമന്റെ ദാന ഭൂമിയിലാണ് മഹാ സാധുവും സന്യാസിവര്യനും സനാതന ഹിന്ദു ധർമ്മത്തിന്റെ കാവൽ പോരാളിയുമായ ഒരു ശ്രീ ശ്രീ തീർത്ഥപാദർ സ്വാമിയെ അഭിഭാഷക വിദ്യാർത്ഥിനി നിയമങ്ങളും സ്മൃതികളും പുണ്യാചാരങ്ങളും കാറ്റിൽ പറത്തി കറിക്കത്തി കൊണ്ട് പൂജനീയമായ ലിംഗം ചേദിച്ച് ബ്രാഹ്മണ ശാപത്തിന് പാത്രീഭവിപ്പിച്ചിരിക്കുന്നത്.

മുക്കിനു മുക്കിന് ശിവലിംഗ പ്രതിഷ്ഠകളുള്ളതും മഹാ ജ്ഞാനികളായ തന്ത്രിമാരും ബ്രാഹ്മണ ശ്രേഷ്ടന്മാരും മൂന്ന് നേരവും ലിംഗ പൂജ നടത്തി, ലിംഗ പൂജക്കുപയോഗിച്ച പൂക്കളും പൂജാദ്രവ്യങ്ങളും ഭക്തിയോടെ തലയിലണിഞ്ഞും മുടികളിൽ തിരുകിയും ലിംഗാഭിഷേകം നടത്തിയ വെള്ളത്തെ തീർത്ഥമായി വായിലൊഴിച്ചും സായുജ്യമടയുന്ന ഭക്തകളും ഭക്തന്മാരുമുള്ള ഗോഡ്സ് ഓൺ കൺട്രിയിലാണ് വെറും ഒരു നിയമ വിദ്യാർത്ഥിനി ഹിന്ദു സന്യാസിയുടെ പരിപാവന ലിംഗം കറിക്കത്തി കൊണ്ട് മുറിച്ചെറിഞ്ഞ് സനാതന ഹിന്ദുത്വത്തെ അപഹസിച്ചിരിക്കുന്നത്.

മാതൃകാപരമായ ശിക്ഷ നൽകി ഹിന്ദുത്വത്തിന്റെ അന്തസ്സും അഭിമാനവും പുനസ്ഥാപിക്കാൻ ഭരണാധികാരികൾ സത്വര നടപടി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. ജയ് ഗോമാതാ !!! ജയ് സ്വാമീടെ പരിപാവന ലിംഗം !!!

ഡിങ്ക ഡിങ്ക… യോഗദണ്ഡ് നഷ്ട്ടപെട്ട ആ യതിവര്യനെ ഡിങ്കഭഗവാൻ കാത്തുകൊള്ളണമേ!

എന്തായാലും സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.

എന്താണ് കേസ്?

2017 മേയ് 19ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടില്‍ വച്ച് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്‌ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നൽകുകയും ചെയ്തു.

പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയും സ്വാമിയുടെ മുന്‍ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം എതിര്‍ത്തതാണ് കേസിന് ഇടയാക്കിയ സംഭവത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
ഇതിൽ ഗംഗേശാനന്ദ നിന്തിരുവടിയുടെ പേരിലുള്ള പീഡന കേസ് ആണ് ഹൈക്കോടതി റദ്ദ് ആക്കിയത്.