Sat. Nov 21st, 2026

മലപ്പുറം: 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരന് 145 വർഷം കഠിനതടവും 8.78 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്.

മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസ് കൂടിയാണ് ഇത്. ഇയാള്‍ മിഠായി തരാമെന്ന് പറഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ ഹാജരായി. 17 സാക്ഷികളെ കോടതി വിസ്തരിച്ചു. 16 രേഖകളും ഹാജരാക്കി.