ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ (68) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും ബെംഗളൂരുവിലെ വീട്ടിലെ ഒരു നിലയില്‍ മുഴുവന്‍ രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഓം പ്രകാശ് ബിഹാര്‍ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.
ബെംഗളൂരു എച്ച് എസ് ആര് ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ അടുത്ത ബന്ധുവാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട വിവരം ഭാര്യ പല്ലവിയാണ് പോലീസിനെ അറിയിച്ചത്. പല്ലവിയെയും കൂടെയുണ്ടായിരുന്ന മകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. 2015 മാര്‍ച്ചിലാണ് കര്‍ണാടക ഡി ജി പിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്സിന്റെയും ചുമതല വഹിച്ചിരുന്നു. ബിഹാർ സ്വദേശിയാണ്.https://newsgil.in/2018/07/30/spoken-english-class/

