ഓൺലൈൻ ലോട്ടറി തട്ടിപ്പ് പ്രതി പിടിയിൽ. കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാംകുളം കുന്നുവിളവീട്ടില്‍ മുഹമ്മദ് ഷെരീഫ് ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 11 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. നേരത്തെ തട്ടിപ്പിന് ഇരയായ മുഹമ്മദ് ഷെരീഫ് അതേ രീതിയില്‍ പരിചയക്കാരായ പലരില്‍ നിന്നും പണം തട്ടുകയായിരുന്നു. മുഹമ്മദ് ഷെരീഫ് 2010ല്‍ ഗള്‍ഫില്‍ ആയിരിക്കുമ്പോൾ 50 കോടി രൂപയുടെ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചതായും ഈ തുകയുടെ നികുതി അടച്ചാല്‍ പണം കൈപ്പറ്റാമെന്നും സന്ദേശമെത്തി. ഇതു വിശ്വസിച്ച മുഹമ്മദ് ഷെരീഫ് നാട്ടില്‍ എത്തി ചാത്തിനാംകുളത്തെ പരിചയക്കാരില്‍ നിന്ന് ഏഴ് കോടിയോളം സമാഹരിച്ച് സന്ദേശം അയച്ചവരെ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.
അവിടെ എത്തിയപ്പോള്‍ രണ്ടുപേര്‍ ഒരു കറുത്ത പെട്ടി നല്കി. ഇതില്‍ നിന്ന് ഒരു കെട്ടിളക്കി അതിലെ രണ്ട് നോട്ടുകളെടുത്ത് ഒരു മിശ്രിതത്തില്‍ മുക്കിയപ്പോള്‍ കറുത്ത നിറം മാറി ഡോളറായി. ബാക്കി തുകയുമായി വന്നാല്‍ മുഴുവന്‍ നോട്ടുകളും ഡോളറാക്കാനുള്ള രാസ ലായനി നല്‍കാമെന്ന് പറഞ്ഞ് മടക്കി. വീണ്ടും കുറച്ച് പണം സംഘടിപ്പിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
ഇതോടെ പൊലീസില്‍ പരാതി നല്കിയ ശേഷം തനിക്ക് ലഭിച്ച സന്ദേശം കാണിച്ച് വീണ്ടും പരിചയക്കാരില്‍ നിന്നും പണം വാങ്ങി. വാങ്ങുന്ന പണത്തിന്റെ ഇരട്ടി തുകയുടെ ചെക്ക് ഈടായി നല്‍കുകയും ചെയ്തു. വിശ്വാസം ഉറപ്പിക്കാന്‍ നികുതിക്കുള്ള പണം നല്കിയാല് വിദേശ പണം കൈമാറുന്നതില്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെയും തിരുവനന്തപുരം മേയറുടെയും പേരിലുള്ള ഇ-മെയിലും കാണിച്ചിരുന്നു. പലരും പണം തിരികെ ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ചാത്തന്നൂരിലേക്ക് താമസം മാറ്റി.
തുടര്‍ന്ന് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും പരിചയക്കാരില്‍ നിന്നു വീണ്ടും പണം കടംവാങ്ങി. ഇടപാടുകാര്‍ പ്രശ്നം ഉണ്ടാക്കിയതോടെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം സുഹൃത്തിന്റെ കാറുമായി മുഹമ്മദ് ഷെരീഫ് മുങ്ങുകയായിരുന്നു. ഇതുവരെ അമ്പതോളം പേരാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് നരിക്കുനിയില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.