✍️ ലിബി. സി.എസ്
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ പലതവണ ജാത്യാധിക്ഷേപം നടത്തുകയും ജന്മഭൂമിയിൽ ജാത്യാധിക്ഷേപം നടത്തിക്കൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിക്കുകയും, രണ്ടു ശൂദ്രേച്ചി പെണ്ണുങ്ങൾ വരെ ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് തെറി വിളിക്കുന്നതുമൊക്കെ കേരളം ലൈവ് ആയി കണ്ടതാണ്. എന്നിട്ടും ചിലർക്കു സംശയമാണ്, ആർ ശങ്കറെന്ന മുഖ്യമന്ത്രിയെ ഇവരുടെയൊക്കെ മൂത്ത ചൂദ്രൻ മന്നത്തപ്പൻ ജാത്യാധിക്ഷേപം നടത്തിയ വീഡിയോ ഉണ്ടോ? ശബ്ദരേഖയുണ്ടോ തെളിവെവിടെ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതൊക്കെ മുൻപും മന്നത്തിനെതിരെ പോസ്റ്റിട്ടിട്ടുള്ളപ്പോഴൊക്കെ വിശദീകരിച്ചിട്ടുള്ളതാണ്. എൻറെ പോസ്റ്റിൽ തന്നെ ഞാൻ പുസ്തകങ്ങൾ സൂചിപ്പിച്ചിട്ടുമുണ്ട്.
ഇനിയും സംശയമുള്ളവർക്ക് എൻഎസ്എസ് ചരിത്രം 3 വോളിയങ്ങളായി എസ്എസ്എസ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് അവയും, മന്നത്ത് പത്മനാഭൻ്റെ സംമ്പൂർണ കൃതികളും, “എന്റെ ജീവിത സ്മരണകൾ” എന്ന മന്നത്തിന്റെ ആത്മകഥയും, മന്നം ഡയറി, മന്നം ശതാഭിഷേകോപഹാരം: പി കേശവദേവ്, ‘സരസകവി മൂലൂര്‍ പത്മനാഭ പണിക്കര്‍’ എന്ന കൃതി, കുമ്പളംചിറ വാസവപ്പണിക്കര്‍, ഗുരുജി ഗോൾ വൾക്കർ: ആർ ഹരി, മന്നത്ത് പത്മനാഭനും ഹിന്ദു ഐക്യവും: പി പരമേശ്വരൻ എന്നിവയും മാത്രം വായിച്ചാൽ മതി സംശയങ്ങൾ തനിയെ മാറും, ഇവരാരും നക്സലൈറ്റ് കാരല്ലല്ലൊ?
ഇതൊന്നും അറിയാതെ ഒന്നുമല്ല സംഘികൾ ഇതൊക്കെ കളവാണെന്ന് പ്രചരിപ്പിക്കുന്നത്. കീഴാള ജനതയുടെ അവർക്കെതിരായ ചരിത്രമെല്ലാം കാളവാണെന്നവർ പറയും. ശ്രീനാരയണ ഗുരുവിനെ വൈക്കത്ത് വെച്ച് റിക്ഷാ വണ്ടിയിൽ നിന്നും ഇറക്കി വിട്ടത് കളവാണെന്ന് അവർ പ്രചരിപ്പിക്കുന്നില്ലേ?
ഈ സംഭവത്തെ കുറിച്ച് മൂലൂർ എസ് പത്ഭനാഭ പണിക്കർ എഴുതിയിട്ടുണ്ട്. എസ്എൻഡിപി രൂപം കൊള്ളുന്നതിന് മുൻപ് 1892 ൽ ഈഴവർ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് രൂപീകരിച്ച ഈഴവ സമുദായത്തിൻ്റെതായി രെജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ സംഘടനകളിലൊന്നായ ചേർത്തലയിലെ “ശൗണ്ടിക മഹാസഭ” യിൽ മൂലൂർ എസ് പത്ഭനാഭ പണിക്കരും അംഗമായിരുന്നു. ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ പേരിൻറെ അറ്റത്ത് ശൗണ്ടികൻ എന്ന് ചേർത്തിരുന്നു. ആ സമായത്ത് മൂലൂർ എസ് പത്ഭനാഭൻ ശൗണ്ടികൻ എന്ന പേരിലാണ് എഴുതിയിരുന്നത്. 1920 August മുതൽ ചേർത്തലയിൽ നിന്നും ഈ പറഞ്ഞ ഈഴവസമാജത്തിന്റേതായി ചീരപ്പൻചിറ കൃഷ്ണപ്പണിക്കർ ‘കരപ്പുറം’ എന്നൊരു ഒരു മാസിക നടത്തിയിരുന്നു. അഞ്ചോ ആറോ ലക്കം ഇറങ്ങിക്കഴിഞ്ഞശേഷം അത് പിന്നീട് കെസി കുട്ടനാണ് നടത്തിയിരുന്നത്. അതിൽ അന്നുതന്നെ ഈ കവിത അച്ചടിച്ചു വന്നിട്ടുണ്ട്. പിന്നീട് മൂലൂരിൻറെ കവിതാ സമാഹരത്തിലും ഇത് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
“വൈയ്ക്കത്തു വച്ചു മുന്നം റിക്ഷാ വണ്ടിയിൽ മുനി
മുഖ്യനാം നാരായണ സ്വാമികൾ പോയീടവേ
മുഷ് കെഴു മഹീദേവൻ നേരേ വന്നു
ചക്ര വാഹക നടു മാറുകയെന്നു ചൊല്ലി
തൃക്കഴലപ്പോൾ താഴെ വച്ചു താൻ സഞ്ചരിച്ചാൻ “
വെറുതെ ഇങ്ങനെയൊക്കെ എഴുതിവെക്കാൻ മൂലൂരിന് വട്ടുണ്ടായിരുന്നോ? സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്ന മാധ്യമ മാടമ്പിയായ ജാതിവെറിയൻ പണ്ഡിറ്റ് കറുപ്പനെ മാത്രമല്ല, മൂലൂരിനെ ആക്ഷേപിച്ചത് മുതു മരഞ്ചാടി എന്നാണ്.
എന്നാൽ ശ്രീ മന്നത്തു പത്മനാഭൻ ഈഴവർക്കെതിരെയും പുലയർക്കെതിരെയും നടത്തിയ വംശീയ പരാമർശങ്ങൾക്ക് മറുപടിയായി ആർ. ശങ്കർ മന്നത്തിനെ തിരിച്ചു തന്തയ്ക്ക് വിളിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ കളവാണ്. അത് 2018 ലെ നവോത്ഥാന തള്ളുകാലത്ത് ആരോ പടച്ചു വിട്ടതാണ്. അദ്ദേഹം അങ്ങനെ തിരിച്ചെവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ചരിത്രം പരിശോധിച്ചാൽ ശങ്കറിനെ പോലുള്ള ഏത് ഈഴവനും അതർഹിക്കുന്നു എന്നതാണ് വാസ്തവം. ആർ. ശങ്കറിന്റെ കാലത്ത് എസ്എൻഡിപിക്ക് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ചിട്ടുണ്ട് എന്നത് വാസ്തവമാണെങ്കിലും ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഹിന്ദുത്വ പാളയത്തിൽ കൊണ്ടുപോയി തളച്ചതും ഈ മഹാനാണ്. അല്ലാതെ വെള്ളാപ്പള്ളിയുടെ കാലത്ത് തുടങ്ങിയത് അല്ല ഇത്. മന്നം ശങ്കറിനെ ചതിച്ചതാണ്.
എന്നാൽ മന്നം ആർ ശങ്കറിനെയും ഈഴവ സമുദായത്തെയും പലതവണ അധിക്ഷേപിച്ചിട്ടുണ്ട്. അതിന് ആർ. ശങ്കർ മന്നത്തിനെ തിരിച്ചു തന്തയ്ക്ക് വിളിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വാസ്തവമാണോ എന്നറിയില്ല. ഇനിയെങ്ങനെ വിളിച്ചിട്ടുണ്ടെങ്കിലും അത് തികച്ചും വ്യക്തിപരമായി മന്നത്തിനെ തിരിച്ചുവിളിച്ചതായി കൂട്ടിയാൽ മതി. അദ്ദേഹം മന്നത്തിനെപ്പോലെ ആ പ്രചരിപ്പിക്കുന്ന വിളിയിൽ നായന്മാരെ എല്ലാം അടച്ചാക്ഷേപിച്ചിട്ടുമില്ല. മറ്റു സമുദായങ്ങളെ ജാത്യാധിക്ഷേപം നടത്തിയിട്ടുള്ള വേറൊരു സമുദായ ആചാര്യനും മന്നത്ത് പദ്മനാഭൻ അല്ലാതെ കേരള ചരിത്രത്തിൽ വേറെയില്ല. സ്വന്തം സമുദായത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള വേറൊരാളും കേരളത്തിൽ വംശീയ അധിക്ഷേപം മന്നത്തിന് മുൻപും നടത്തിയിട്ടില്ല, ശേഷവും നടത്തിയിട്ടില്ല. എന്നാൽ ബാക്കികാര്യങ്ങളിലെല്ലാം മന്നവും ശങ്കരനും ഒരേ തൂവൽ പക്ഷികൾ ആയിരുന്നു.
“ഈഴവർ പന്നി പെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്” എന്ന ശാസ്തമംഗലം പ്രസംഗത്തിൽ ശ്രീ മന്നത്തു പത്മനാഭൻ നടത്തിയ വംശീയ പരാമർശങ്ങളോട് പ്രതികരിച്ച് സഹോദരൻ അയ്യപ്പനും എഴുതിയിട്ടുണ്ട്. പക്ഷെ തിരിച്ചു തന്തയ്ക്ക് വിളിച്ചില്ല;
“ശ്രീ. മന്നം ഇതും അതിനപ്പുറവും പറയുമെന്നുള്ളതിൽ ആരും സംശയിക്കേണ്ട കാര്യമില്ല. 50 കൊല്ലങ്ങൾക്കുമുമ്പ് ശ്രീ മന്നം ഒരു പുലയനെ വിളിച്ചു വീട്ടിലിരുത്തി പന്തിഭോജനം നടത്തിയ സംഭവത്തെ മഹാത്ഭുതമായി പ്രകീത്തിക്കുന്ന മഹാൻമാർ ഇതിനെപ്പറ്റി എന്തു പറയുമെന്നു കേൾക്കാൻ ആഗ്രഹമുണ്ട് ” എന്നദ്ദേഹം കേരള കൗമുദിയിലെ സഹോദരൻ അയ്യപ്പൻ മരണം വരെ കൈകാര്യം ചെയ്തിരുന്ന ആഴ്ചക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. അത് സഹോദരൻറെ ജീവചരിത്രത്തിൽ ചേർത്തിട്ടുണ്ടല്ലോ?
“ഈ തൊപ്പിപ്പാളക്കാരൻറെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും” എന്ന മന്നത്തിൻറെ അധിക്ഷേപത്തിനും
1961 സെപ്തം: 27 ലെ കേരളകൗമുദി ആഴ്ചക്കുറിപ്പിൽ സഹോദരൻ ഇങ്ങനെ എഴുതിയിരുന്നു.
‘ഇത്രയും കാലം അസഹ്യമായ കാഴ്ച മന്നം കണ്ടുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ വലിയ സഹനശക്തിയെയാണ് കാണിക്കുന്നത്. അപകടം ഒന്നും വരാതെ അത് സാധിച്ചത് കൊല്ലം തോറുമുള്ള പഥ്യാചരണ ചികിത്സകൊണ്ടായിരിക്കണം. ശങ്കറോടോ ഈഴവരോടോ ഉള്ള വിരോധംകൊണ്ടല്ല, പ്രത്യുത, രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് മന്ത്രിസഭയെ നീക്കുന്നതിനു താൻ അനുകൂലിച്ചതെന്നു മന്നം പറയുന്നു. അദ്ദേഹത്തിൻ്റെ രാജ്യസങ്കൽപ്പത്തിൽ ഈഴവരും ശങ്കറും ഉണ്ടെന്നു തോന്നുന്നില്ല. ഒരു ജാതി (നായർ) മാത്രമേയുള്ളു,”
മന്നത്തിൻറെ വംശീയ അധിക്ഷേപങ്ങൾക്കെല്ലാം സഹോദരൻ ഇതുപോലേ കൗമുദിയിലെ ആഴ്ചക്കുറിപ്പുകളിലൂടെ മറുപടി കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇത് വിശ്വസിക്കാൻ ഒരു സംഘിയുടെയും ശൂദ്രന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇതിൻറെ പേരില്‍ സഹോദരൻ അയ്യപ്പനെ മന്നം വിരട്ടാനും ശ്രമിച്ചിരുന്നെങ്കിലും അയ്യപ്പൻറെ അടുത്ത് അതൊന്നും ഓടിയില്ല എന്നേയുള്ളൂ. അതേക്കുറിച്ച് അരുമാനൂർ നിർമ്മലാന്ദൻ എഴുതിയിട്ടുണ്ട്. മന്നത്തപ്പൻ മാത്രമല്ല വേറൊരു ബിപ്ലവകാരി സഹോദരൻ അയ്യപ്പന് എതിരെ വ്യാജ പേരിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. ഇവന്മാരുടെ ഈ ഫെയ്ക്ക് ഐഡിയിലുള്ള കളിയും സോഷ്യൽമീഡിയ വന്നപ്പോൾ തുടങ്ങിയതല്ല.
മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗത്തിന് ശേഷം ഗുരുവിൻറെ 1916 ലെ മതവും ജാതിയും ഉപേക്ഷിച്ചുകൊണ്ടുള്ള വിളംബരം ഉൾപ്പെടെ വ്യാജമാണെന്നു പോസ്റ്റർ ഉണ്ടാക്കി ശ്രീനാരയണ ഗുരുവിന്റെ പേരിലുള്ള സകല സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ട്, ഇതിന്റെയെല്ലാം അഡ്മിന്മാർ സംഘികളാണെന്ന് തോന്നുന്നു.
ഇത് സംഘി സനാതനികളും കൊങ്ങി സനാതനികളുമൊക്കെ ഗുരുവിനെതിരെ പണ്ടുമുതൽ ചെയ്യുന്നതാണ്. ഇവന്മാർ ഇത് കേട്ടിട്ടുണ്ടോ ആവോ? “വേലികെട്ടിയാൽ ചാടി അകത്തു കയറണം; തിടപ്പള്ളിയിൽ കയറി പായസം കട്ട് കുടിക്കണം” ഏതോ നക്സലൈറ്റ് കാരൻ പറഞ്ഞതാകാനാണ് സാധ്യത എന്നാവും ഇവന്മാർ ചിന്തിക്കുക.
വൈക്കം സത്യാഗ്രഹത്തിന് ക്യാംമ്പ് ആക്കാൻ ആശ്രമവും സ്കൂളും വിട്ടുകൊടുത്തെങ്കിലും ഗുരുവിനും സഹോദരനും സത്യാഗ്രഹത്തോട് യോജിപ്പില്ലായിരുന്നു, ഇതിങ്ങനെ സത്യാഗ്രഹം നടത്തി ആരുടേയും ഔദാര്യമായി വാങ്ങേണ്ടതായിരുന്നു എന്ന്ര നിലപാടായിരുന്നില്ല രണ്ടുപേർക്കും സത്യാഗ്രഹത്തിന്റെ ഗാന്ധി പറയുന്ന ആത്മീയതയെപ്പോലും ഗുരു പരിഹസിക്കുന്നുണ്ട്, “എന്നാൽപ്പിന്നെ ഗാന്ധിജിക്ക് വന്ന് കിടക്കാൻ പാടില്ലേ ഈ പാവങ്ങളെ കണ്ണിൽ ചുണ്ണാമ്പ് എഴുതി വെയിലത്ത് നിർത്തണോ?” എന്ന്. ടികെ മാധവനോടുള്ള വാത്സല്യം കൊണ്ടുമാത്രം സഹകരിച്ചതാണ് രണ്ടുപേരും, ടികെ മാധവൻ അറസ്റ്റ് ചെയ്യപ്പെട്ടത് അറിഞ്ഞപ്പോഴാണ് സഹോദരൻ ആദ്യമായി സത്യാഗ്രഹ പന്തലിലെത്തുന്നത് പോലും.
സത്യാഗ്രഹികളെ കാണാനായി വൈക്കം ബോട്ട് ജെട്ടിയിൽ ഇറങ്ങുമ്പോൾ മുതൽ ഗുരു സാധാരണയിൽ നിന്നും വ്യത്യസ്തമായി കലിപ്പിലായിരുന്നു എന്ന് പറയാം. ഇറങ്ങിയപ്പോൾ തന്നെ ഖദർ മാലയിട്ട് സ്വീകരിച്ച കോൺഗ്രസുകാരോട് “ഇവർ തിന്നുന്നതും ഖദർ ആണോ?” എന്നാണ് ഗുരു ചോദിച്ചത്? അവിടെ സത്യാഗ്രഹികളെ അഭിസംബോധനചെയ്തുകൊണ്ട് ഗുരു നടത്തിയായ പ്രസംഗ ഭാഗമാണ് ചുവടെ
“വേലികെട്ടിയാൽ ചാടി അകത്തു കയറണം; തിടപ്പള്ളിയിൽ കയറി പായസം കട്ട് കുടിക്കണം. പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യരെന്ന നിലയില്‍ കടന്നുകയറണം. ഏതുപന്തിയിലും കടന്നിരിക്കണം മനുഷ്യരെ തൊട്ടാലശുദ്ധിയാണെന്ന് കരുതുന്നവരെ ഒന്നും സ്വസ്ഥമായിയിരുന്നു ചെയ്യാനനുവദിക്കരുത്. മൂടിവച്ചിരിക്കുന്ന പാല്‍പ്പായസം എടുത്ത് യഥേഷ്ടം കുടിക്കണം. പ്രവേശനവും സഞ്ചാരവും വിലക്കി വേലികെട്ടിയാല്‍ അതിനെ മറികടക്കണം, എന്നാൽ തല്ലിയാല്‍ തിരിച്ചുതല്ലരുത്. വേണമെങ്കില്‍ പ്രവേശന പ്രാതിനിധ്യ അവകാശം സ്ഥാപിക്കാനായി മരിക്കാനും മടിക്കരുത്. ഇത് വൈക്കത്ത് മാത്രം ചെയ്താല്‍പ്പോര എല്ലായിടത്തും കയറണം എല്ലാവരും കയറണം….” (ഡോ. ടി ഭാസ്കരൻ ഗുരുവൈഖരി).
സ ത്യഗ്രഹികളുടെ കണ്ണില്‍ സനാതനികൾ ചുണ്ണാമ്പെഴുതുന്നു എന്നറിഞ്ഞപ്പോള്‍ ഗുരു പ്രതികരിച്ചത് “വെടിവയ്ക്കും പറന്നുപോകരുത്. നമുക്കൊരു വടിവേണം. തല്ലാന്‍വരുന്നവര്‍ വടി തേടിയലയരുതല്ലോ?.” (ഗുഡോ. ടി ഭാസ്കരൻ ഗുരുവൈഖരി).
“തിരുവിതാംകൂറിലെ തീയന്മാരുടെ ആത്മീയനേതാവ് കലാപത്തിനാഹ്വാനം ചെയ്യുന്നു” എന്ന് 1924 ജൂണില്‍ ഗാന്ധി യങ് ഇന്ത്യയില്‍ ഇതിനെതിരേയെഴുതി ‘അത് കലാപ ഹിംസാഹ്വാനമല്ലെന്നും സഞ്ചാരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുളള പ്രസ്താവമാണെന്നും സഞ്ചാരസ്വാതന്ത്ര്യ മിശ്രഭോജന സമരങ്ങളില്‍ തികഞ്ഞ അഹിംസാമാര്‍ഗം പലപ്പോഴും അപ്രായോഗികമാകാമെന്നും’ ഗുരു വിശദീകരിച്ചു,” (ഗുരുവൈഖരി പേജ് 267) നോക്കണേ ദുരാരോപണം ഉന്നയിക്കുക മാത്രമല്ല ഗുരുവിനെ വെറും തീയന്മാരുടെ ആത്മീയ നേതാവായാണ് ഗാന്ധി കണ്ടതെന്ന് സാരം.
ഇതൊക്കെയാണ് എല്ലാക്കാലത്തും സനാതനികളുടെ പണി. അല്ലാതെ ഇതൊക്കെ സംഘികൾ മാത്രം ചെയ്യുന്ന പണിയല്ല, ഇതൊക്കെ വ്യാജമാണെന്നു പറയുകയേ സനാതനത്തെ സംരക്ഷിക്കാൻ വഴിയുള്ളൂ. ആർഎസ്എസ് ൻറെ “പൂർണ്ണകാമൻ” ശ്രീ മന്നത്തിൻ്റെ രോഗ വിവരം അറിയാൻ ആർഎസ്എസ് തലവൻ ഗുരുജി ഗോൾവൾക്കർ പെരുന്നയിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണിത്, ഇതും വ്യാജമാണ് അല്ലേ?


