Mon. Nov 23rd, 2026

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍ ഒരുക്കിയിരിക്കുന്നത്. 400 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമക്ക് മേല്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഗെയിം ചേഞ്ചറിലെ പുതിയ ഗാനം റിലീസ് ചെയ്തു.

തമന്‍ എസ് സംഗീതം ഒരുക്കുയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ്, രോഷിണി ജെ കെ വി, പൃഥ്വി, ശ്രുതി രഞ്ജനി മൊതുമുടി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. കിയാര അദ്വാനിയുടെയും രാം ചരണിന്റെയും മനോഹരമായ നൃത്തവും ലിറിക് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.എസ്‌ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്.