Sun. Nov 22nd, 2026

സോഷ്യൽമീഡിയകളിൽ പോൺ കണ്ടന്റുകളിലൂടെ ശ്രദ്ധേയയായ നിള നമ്പ്യാർക്കെതിരെ മുന്നറിയിപ്പുമായി മറ്റൊരു നമ്പ്യാരായ ജനം ടിവി മുൻ മേധാവി അനിൽ നമ്പ്യാർ. മുസ്ലിം സമുദായത്തിൽ പെട്ട ആസിയ പേരുമാറ്റി നിള നമ്പ്യാർ എന്നാക്കുകയായിരുന്നു. ന്യൂഡ് ഫോട്ടോ ഷൂട്ടിലൂടെ ഗ്ലാമർ മോഡലിങ് നടത്തുന്ന വ്യക്തിയാണ് നിള നമ്പ്യാർ. ഇൻസ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിരുന്നു. ടീ ഷർട്ടും ഷോട്ട്സും ധരിച്ചുള്ള ഫോട്ടോ ഷൂട്ടിന്റെ പേരിൽ മുസ്ലിം കമ്യൂണിറ്റിയിൽ നിന്നും പുറത്താക്കി. അതിന് ശേഷമാണ് പോൺ മേഖലയിൽ സജീവമാകുന്നത്.

പോണിലും മതരാഷ്ട്രീയ സാധ്യത കണ്ടെത്തി ആസിയ സ്വന്തം പേരുതന്നെ ഉപയോഗിച്ചാൽ മതിയെന്നും ഹിന്ദു ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും ആണ് അനിൽ നമ്പ്യാർ ഫെയ്‌സ്‌ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അങ്ങനെ കേവലം ഒരു ജാതിവാൽ പ്രശ്‌നത്തെ ഹിന്ദുവിൻറെ മൊത്തം പ്രശനമാക്കിയിരിക്കുകയാണ്.  ജാതിയും അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തിവാണ കാലത്ത് പോലും സെക്സ് ചെയ്യുന്നതിന് സ്ത്രീകളോട് ബ്രാഹ്മണർക്കടക്കം ജാതി ഇല്ലായിരുന്നു എന്നതാണ് വാസ്തവം. വർണ്ണസങ്കര മൊക്കെ വല്യ കുറ്റമായി ഗീത പറയുന്നുണ്ടെങ്കിലും, കുന്തിയും, ഭീമനും അർജുനനും കൃഷ്ണനുമൊക്കെ വർണ്ണം നോക്കാതെ സെക്‌സ് ചെയ്തിരുന്നതായി പുരാണങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജാതിക്ക് വർത്തമാനകാലത്ത് ഒരു വിനിമയ മൂല്യമുണ്ട്. നായരും നമ്പ്യാരും ഒക്കെയാകുമ്പോൾ നല്ല മാർക്കറ്റാണ്. ആസാധ്യത ഉപയോഗപ്പെടുത്തിയ ആസിയയെ കുറ്റം പറയാനാവില്ല. തൻറെ പേര് ‘നിള നമ്പ്യാർ’ എന്നാക്കിയതിന്റെ പേരിൽ ആസിയയ്ക്കെതിരെ കേസെടുക്കാനും ഭാരതീയ ന്യായസംഹിത പ്രകാരം വകുപ്പുമില്ല. എങ്കിലും സെക്‌സിലും മതം കയറ്റിനോക്കുകയാണ് അനിൽ നമ്പ്യാർ.

അനിൽ നമ്പ്യാരുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

ഇസ്ലാം മതത്തിൽ പെട്ട ഈ സ്ത്രീ നിള നമ്പ്യാർ എന്ന വ്യാജ പേരും സ്വീകരിച്ച് പോൺ സൈറ്റുമായി മുന്നോട്ട് പോകുകയാണ്.
ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂടായെന്നതാണ് അവരുടെ വാദം.
വിചിത്രമായ ഈ വാദം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
പബ്ലിക്കായി തുണിയുരിഞ്ഞ് കാശുണ്ടാക്കുന്ന ശ്രീമതി അടിയന്തിരമായി
സ്വന്തം പേര് തന്നെ ഉപയോഗിക്കണം.
ഹിന്ദു എല്ലാവർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല.
കൈയും കാലും വെട്ടുന്നവരല്ലെന്ന് കരുതി
എന്ത് തോന്ന്യാസവുമാവാമെന്ന് ധരിക്കേണ്ട.