Sun. Nov 22nd, 2026

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ 13കാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അഖിലേഷാണ് കുമാറാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖിലേഷ്.

വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അഖിലേഷിന്റെ ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ പോലീസ് ഉദ്യേഗസ്ഥര്‍ വീട്ടിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.