Fri. Nov 20th, 2026

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പെരിന്തല്‍മണ്ണ തേക്കിന്‍കോടാണ് സംഭവം.തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍(43) ആണ് മരിച്ചത്.

പാറപൊട്ടിക്കാന്‍ തോട്ടയ്ക്ക് തിരികൊളുത്തി മുകളിലേക്ക് കയറുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.