സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിന് പിറകെ സുപ്രീം കോടതിയിലെ പ്രശ്‌നപരിഹാരത്തിനായി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷക്കും ഭാവിക്കും വേണ്ടിയാണെന്ന് കാണിച്ചാണ് ജഡിജിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും മദന്‍ ബി ലോക്കൂറൂം ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതേ സമയം ചീഫ് ജസ്റ്റിസ് ഇതുവരെ കത്തിനോട് പ്രതികരിച്ചിട്ടില്ല. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണ് സാധാരണയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഫുള്‍കോര്‍ട്ട് വിളിക്കുക. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡിജിമാരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിയമം.