കൊച്ചി: അഡ്വ. ശ്രീജിത്ത് പെരുമനയുടെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് കമ്പനിക്കും, മെറ്റക്കും കേന്ദ്ര -സംസ്ഥാന വാർത്താ വിനിമയ മന്ത്രാലയത്തിനും, കൊച്ചി സൈബർ പോലീസ് മേധാവികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളെയും, ഫേസ്ബുക്ക് കമ്പനിയെയും എതിർകക്ഷികളാക്കികൊണ്ടാണ് ഹർജ്ജി നൽകിയത്.
അതേസമയം തൻറെ ഫെയിസ്ബുക്ക് അക്കൗണ്ടിൽനിന്നും പലരോടും പണംആവശ്യപ്പെട്ട് വ്യാപകമായി മെസേജുകൾ പോകുന്നുണ്ട് എന്നും ഡൽഹിയിലെഒരു ഫെഡറൽ ബാങ്ക് അക്കൗണ്ട് നൽകിയാണ് തൻറെ പേരിൽ പണം പിരിക്കുന്നത് എന്നും ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പണം പിരിക്കുന്നത് മനസിലാക്കിയതിനാൽ വിഷയം ഡൽഹി പോലീസിനെ അറിയിക്കുകയും, ഇതു സംബന്ധിച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് പ്രസ്തുത അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


