കോട്ടയം: യു ഡി എഫും ബിജെപിയും ഒന്നിച്ചതോടെ കോട്ടയം കിടങ്ങൂർ പഞ്ചായത്ത് ഭരണം എൽ ഡി എഫിന് നഷ്ടമായി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബി ജെ പി പിന്തുണക്കുകയായിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കൽ പ്രസിഡൻ്റായി.
എൽ ഡി എഫ് ഏഴും ബി ജെ പി അഞ്ചും യു ഡി എഫ് മൂന്നും സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ നേടിയിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിന് സമീപമാണ് കിടങ്ങൂർ. ബി ജെ പി പിന്തുണയിൽ യു ഡി എഫ് ഭരണം നേടിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കും.


