തിരുവനന്തപുരം: കേന്ദ്രഭരണം ദുരുപയോഗം ചെയ്ത് സംഘപരിവാർ മിത്തും ശാസ്ത്രവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ വർഗ്ഗീയവൽക്കരിച്ചുകൊണ്ട് നടക്കുന്ന വിവാദങ്ങളുടെ ഭാഗമായി ശബരിമല മോഡലിൽ വീണ്ടും ഒരു ശൂദ്രലഹളയ്ക്ക് കോപ്പുകൂട്ടിക്കൊണ്ട് എന്‍ എസ് എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്ര എന്ന കലാപരിപാടിക്കെതിരെ കേസെടുത്തു. സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടു പാളയം മുതല്‍ പഴവങ്ങാടിവരെയായിരുന്നു ഘോഷയാത്ര.
പങ്കെടുത്ത ആയിരത്തോളം ശൂദ്ര ഗണപതി ലഹള ആക്ടിവിസ്റ്റുകൾക്കെതിരെ ഗതാഗത തടസമുണ്ടാക്കിയതിനാണു കേസെടുത്തത്. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. ആയിരത്തോളം പേരെ അണിനിരത്തിയുള്ള നാമജപ ഘോഷയാത്ര എന്ന കലാപരിപാടിക്ക് എന്‍ എസ് എസ് അനുമതി തേടിയിരുന്നില്ല.


