Sun. Nov 22nd, 2026

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാപ്പാ തടവുകാരനായ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.


സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ സാധിക്കാത്ത വിധം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് എഫ്‌ഐആറിലുണ്ട്. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തരിക്കുന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.