ഒാടികൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ ആക്രമണം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്കു നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്‍റിലായിരുന്നു അതിക്രമം നടന്നത്. ദാദര്‍ സ്‌റ്റേഷനില്‍ വച്ച് അക്രമിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
തൊട്ടടുത്ത കംപാര്‍ട്‌മെന്‍റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
കുര്‍ളയില്‍ നിന്ന്ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 90 ശതമാനം അംഗവൈകല്യമുള്ള വ്യക്തിയായതിനാല്‍ എനിക്ക് ആ യുവതിയെ സഹായിക്കാനായില്ല. അതിനിടയില്‍ ചെന്നാല്‍ എന്‍റെ ജീവന്‍ അപകടത്തിലായേനെ’ സമീര്‍ പറഞ്ഞു. ലേഡിസ് കംപാര്‍ട്‌മെന്‍റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും സമീര്‍ പറഞ്ഞു.