തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുമന്ന് മന്ത്രി പറഞ്ഞു. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി ഇന്നലെ 20 രൂപക്കാണ് വാങ്ങിയത്.
വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഉപയോഗം (കമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങള്‍ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം സൗര പദ്ധതിയുടെ നിലവിലെ ലക്ഷ്യമായ 200 മെഗാവാട്ട് പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം 6 മാസം കൂടി അനുവദിച്ചു.കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ സൗര പദ്ധതി നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് പൂര്‍ത്തീകരണ കാലാവധി നീട്ടി നല്‍കിയത്. നിലവില്‍ 124 മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ് സൗര പദ്ധതിയിലൂടെ ആര്‍ജ്ജിച്ചിട്ടുള്ളത്. ശേഷിക്കുന്ന 76 മെഗാവാട്ട് ഈ നിലയില്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.


