Fri. Oct 9th, 2026

കൊച്ചി: ശബരിമല കുത്തക കരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്. ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാല്‍ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.


പാര്‍ക്കിങ്, ലേലം, നാളികേര കരാര്‍ എന്നിവ പരിശോധിക്കും. നിലക്കലില്‍ പാര്‍ക്കിങ് കരാര്‍ നല്‍കിയ കാരാറുകാരന്‍ വരുത്തിയത് വലിയ കുടിശ്ശികയാണ്. ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്ത് വകകകള്‍ സംരക്ഷിക്കാനുള്ള ബാധ്യത ഉണ്ടെന്നും കോടതി പറഞ്ഞു.