Sun. Nov 22nd, 2026

2017ൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താൻ അമേരിക്കയിലെ ടൈം വാർത്താ മാഗസിൻ തയ്യാറാക്കിയ നൂറ് പേരുടെ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പ്രധാനന്ത്രി നരേന്ദ്ര മോദി തുടർച്ചയായ അഞ്ചാം വർഷവും ഇടംപിടിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുചിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖ രാഷ്ട്രത്തലവന്മാർ.

ഫ്രാൻസിസ് മാർപാപ്പ, മൈക്രോസോഫ്ട് സി.ഇ.ഒ സത്യ നഡെല്ല, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, പാകിസ്ഥാൻ – യു.എസ് നടൻ കുമൈൽ നൻജിയാനി, ട്രംപിന്റെ മകൾ ഇവാൻക, ട്രംപിന്റെ മരുമകൻ ജാറെദ് കുഷ്നർ, ആമസോൺ മേധാവി ജെഫ് ബോസ്, ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരൻ, ഭാര്യ കേറ്റ് മിഡിൽടൺ,​ ഹാരി രാജകുമാരൻ, ഹാരിയുടെ പ്രതിശ്രുത വധു മെഗൻ മാർക്കിൾ,​ സ്പെയ്സ് എക്സ് -ടെസ്ല സി.ഇ.ഒ ഇലോൻ മസ്ക്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, എഫ്.ബി.ഐ മുൻ ഡയറക്ടർ ജെയിംസ് കോമി, മീ ടു സമരത്തിന്റെ ഉപജ്ഞാതാവ് ടരാന ബുർകെ തുടങ്ങിയവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ഓൺലൈൻ വോട്ടെടുപ്പ് കൂടി കഴിഞ്ഞ ശേഷമായിരിക്കും ടൈം മാഗസിൻ അന്തിമ പ്രഖ്യാപനം നടത്തുക.