കണ്ണൂര്‍: ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ട സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കണ്ണൂര്‍ പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അയല്‍വാസിയായ എന്‍ സതീശന്‍ എന്ന ഉണ്ണിയെ (63) കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടത്. ഈ തീ വീട്ടിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പോലീസിനോട് പറഞ്ഞു ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.


