Sun. Nov 22nd, 2026

ന്യൂഡൽഹി: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സോണിയാഗാന്ധിയെ വീണ്ടും ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും സോണിയക്ക് കൂട്ടായ് ആശുപത്രിയിലുണ്ട്.

ഉത്തര്‍പ്രദേശിലെ ഭാരത് ജോഡോയാത്രക്ക് ശേഷം രാുഹലും പ്രിയങ്കയും ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാണ് സോണിയാഗാന്ധിക്ക് വീണ്ടും അസുഖം ബാധിച്ചത്. എന്നാല്‍ ഇത് സാധാരണ നടത്തുന്ന പരിശോധനമാത്രമാണെന്നാണ് നഹ്‌റു കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഭാരത് ജോഡോയാത്ര ഇന്ന് രാവിലെ ഉത്തര്‍ പ്രദേശില്‍ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. സോണിയ ആശുപത്രിയിലായത് കൊണ്ട് എപ്പോള്‍ പ്രിയാങ്ക വീണ്ടും യാത്രയില്‍ ചേരുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.