Sun. Nov 22nd, 2026

ആലപ്പുഴ: തലവടിയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. അപകട സമയം പൊലീസ് ജീപ്പിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡി വൈ എസ് പിയെ വീട്ടിലാക്കിയ ശേഷം തിരികെ വരികയായിരുന്നു വാഹനം. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്.

പൊലീസ് ഡ്രൈവർ ഉറങ്ങിപ്പൊയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. യുവാക്കളുടെ മൃതദേഹം ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ.