കാസർകോട്: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. കാസർകോട് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. പതിനൊന്ന് മാസമായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അപകടം.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റിസ്വാൻ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടുകാര്‍ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
റിസ്വാന്റെ വല്ല്യുമ്മ ആയിഷ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ വടക്കന്‍ അബ്ദുള്ളയുടെ ഭാര്യയാണ് ആയിഷ. റിസ്വാന്റെ പിതാവ് അബ്ദുള്‍ ജബ്ബാര്‍ കൂളിക്കാട് ഒരു സ്ഥാപനത്തിലെ ഡ്രൈവറാണ്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.


