താൻ വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ, ആരാധകർക്കായി വരന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ഫിറ്റ്നസ് ട്രെയ്നറുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. നിലവിൽ റിമിയുടെ കോച്ച് കൂടിയായ ലിബിൻ ഒരു ബോഡി ബിൽഡർ കൂടിയാണ്.

വിവാഹം ഈ മാസം തന്നെ ഉണ്ടാകുമെന്നും മുംബൈയിലെ ഡോംബിവല്ലിയിലുള്ള ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്നും റിമി അറിയിച്ചു. സിനിമ-സംഗീത മേഖലയിൽ നിന്നുള്ളവരെപ്പോലും ക്ഷണിക്കാതെ തികച്ചും ലളിതമായും സ്വകാര്യമായുമാകും ചടങ്ങുകൾ സംഘടിപ്പിക്കുക.
തങ്ങളുടെ പ്രണയവും വിവാഹതീരുമാനവും പെട്ടെന്നായിരുന്നുവെന്ന് റിമി ഓർത്തെടുക്കുന്നു. മാർച്ച് 10-നാണ് ഇരുവരും ആദ്യമായി ഫോണിൽ സംസാരിക്കുന്നത്. തുടർന്ന് മാർച്ച് 14-ന് നേരിൽ കണ്ടപ്പോൾ തന്നെ കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തിയെന്നും ഇരുവരും തമ്മിൽ പ്രത്യേകമായ ഒരു ബോണ്ടിങ് അനുഭവപ്പെട്ടെന്നും റിമി കൂട്ടിച്ചേർത്തു.
Content Highlights: Following the happy announcement that she is set to remarry, singer Rimi Tomy has shared further details about her groom with her fans. Her groom-to-be is Libin Mathew, a fitness trainer and a Malayali settled in Mumbai.


