അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 3’ (ദൃശ്യം: ദ കൺക്ലൂഷൻ) ബോളിവുഡ് ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുന്നു. മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച ദൃശ്യം 3 റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമെത്തിയ ഹിന്ദി പതിപ്പിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. അഭിനയത്തിലും മേക്കിങ്ങിലും തികഞ്ഞ പുതുമ പുലർത്തിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 575 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 443 കോടിയാണ് ചിത്രം വാരിയത്.

പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് 4.5/5 റേറ്റിംഗ് നൽകി ചിത്രത്തെ “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് വിശേഷിപ്പിച്ചത്. പ്രവചനാതീതമായ ട്വിസ്റ്റുകളും ആകാംക്ഷ നിറഞ്ഞ ക്ലൈമാക്സുമാണ് സിനിമയുടെ പ്രധാന കരുത്ത്. മലയാളം പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ എന്നിവർക്കൊപ്പം ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. ചില പ്രേക്ഷക അഭിപ്രായങ്ങൾ അനുസരിച്ച് മലയാളം പതിപ്പിനേക്കാൾ അതിഗംഭീരമായ പെർഫെക്ട് ക്ലൈമാക്സോടെയാണ് ഹിന്ദി പതിപ്പ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: ‘Drishyam 3’ (Drishyam: The Conclusion), directed by Abhishek Pathak and starring Ajay Devgn, is creating a massive wave at the Bollywood box office. The Hindi version—released four months after the Malayalam original, which starred Mohanlal—has garnered high praise from both audiences and critics. Distinguished by its fresh approach to acting and filmmaking, the film has already grossed ₹575 crore globally, with ₹443 crore earned from India alone.

