ന്യൂഡൽഹി: 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്. നേഹ ബോറ മണ്ടി ഹൗസിലേക്ക് പോവുക മാത്രമാണ് ചെയ്തതെന്നും ഒരു കുറ്റവും ചെയ്യാതെയാണ് അവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതെന്നും നേഹ ബോറയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാല ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു.

പ്രവർത്തകരെ ബസ്സുകളിൽ കൊണ്ടുപോയെന്നും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും രാത്രി വൈകി ആർ.കെ പുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.ഇത് പൂർണ്ണമായും നിയമവിരുദ്ധമായ കസ്റ്റഡിയാണ്. സിപി സെൻട്രൽ പാർക്കിൽ മറ്റൊരു സംഘടന (സി.ജെ.പി) നടത്തിയ പ്രതിഷേധവുമായി അവർക്ക് യാതൊരു ബന്ധവുമില്ല. അതിൽ അവർ ഉൾപ്പെട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
Content Highlights: The Delhi High Court considered a petition filed by AISA leader Neha Bora, challenging a notice issued by the Delhi Police that required her to submit a bond of Rs 10,000. Appearing for Neha Bora, Senior Advocate Gopal Sankaranarayanan argued before the court that she had merely been heading towards Mandi House and was taken into custody unlawfully, despite having committed no offense.


