Thu. Oct 1st, 2026

ജേസൺ സഞ്ജയുടെ ഇഷ്ട നടന്മാർ ആരൊക്കെ എന്ന ചോദ്യത്തിന് മറുപടിയുമായി താരം രംഗത്ത്. തനിക്ക് നിരവധി പേരെ ഇഷ്ടമാണെങ്കിലും കൂടുതൽ ഇഷ്ടം ദുൽഖർ സൽമാനെയും നസ്ലെനെയുമാണെന്ന് ജേസൺ വ്യക്തമാക്കി. കൂടാതെ താൻ അടുത്തതായി കണ്ട സിനിമകളിൽ ‘മോളിവുഡ് ടൈംസ്’ ഏറെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സിഗ്മ’ എന്ന പുതിയ സിനിമയുടെ പ്രീ-ലോഞ്ച് ഇവന്റിലാണ് ജേസൺ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ‘സിഗ്മ’ ഒക്ടോബർ 2-ന് തിയറ്ററുകളിലെത്തും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്ഷൻ ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. തന്റെ 25-ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ഈ ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകവും ആരാധകരും.

Content Highlights: Jason Sanjay has opened up about his favorite actors. While he likes several actors, he stated that he particularly admires Dulquer Salmaan and Naslen. Jason revealed this during the pre-launch event for his new film, ‘Sigma’.



 

Leave a Reply