Wed. Sep 2nd, 2026

തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി നിർമ്മിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പുമായി നടൻ ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആരാധകരെയും പൊതുജനങ്ങളെയും ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

tovinothomas79@gmail.com എന്ന വിലാസത്തിൽ നിന്നാണ് വ്യാജ ഇ-മെയിലുകൾ അയക്കുന്നത്. എന്നാൽ ഈ വിലാസവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ പേരിൽ ഇത്തരത്തിൽ ആശയവിനിമയം നടത്താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും ടൊവിനോ വ്യക്തമാക്കി. ഈ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ഇ-മെയിലുകൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ സ്പാം അല്ലെങ്കിൽ ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ‘പള്ളിച്ചട്ടമ്പി’, ‘ഖലീഫ’ തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഗപ്പിക്ക് ശേഷം സംവിധായകൻ ജോൺ പോൾ ഒരുക്കുന്ന പുതിയ ചിത്രം, സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘മുൻപേ’, നസ്രിയ നായികയാകുന്ന മുഹ്സിൻ പരാരി ചിത്രം ‘എൽ ക്ലാസിക്കോ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.



 

Leave a Reply