ആലുവ: ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനേവാലാണ് ജയില്‍ ചാടിയത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.


