Mon. Aug 10th, 2026

ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ സ്ഥാനം അറിയിച്ച ആളാണ് ശോഭിത ധൂലിപാല. ഇപ്പോഴിതാ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തുന്ന പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. തനിക്ക് ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെന്നും ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറലാണ് താനെന്നും വ്യക്തമാക്കിയ താരം, ഒരുനാൾ കമ്മ്യൂണിസം വിജയിക്കുമെന്ന ഉറച്ച വിശ്വാസവും പങ്കുവെക്കുന്നു. അഭിമുഖത്തിലെ താരത്തിന്റെ ഈ നിലപാടിനെ പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

2016-ൽ ‘രമൺ രാഘവ് 2.0’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശോഭിത, ‘മൂത്തോൻ’, ‘കുറുപ്പ്’, ‘പൊന്നിയിൻ സെൽവൻ’, ‘മങ്കി മാൻ’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെയും ‘മെയ്ഡ് ഇൻ ഹെവൻ’ തുടങ്ങിയ സൂപ്പർഹിറ്റ് വെബ് സീരീസുകളിലൂടെയും മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.



 

Leave a Reply