കൊച്ചി: വര്‍ഗീയ പ്രചാരണത്തിന് പിന്നാലെ നടി അന്‍സബ ഹസ്സനെതിരെ അശ്ലീല പ്രചാരണവുമായി നടി ലക്ഷ്മി പ്രിയ. അന്‍സിബയെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും ബന്ധപ്പെടുത്തി യുട്യൂബ് ചാനലില്‍ അശ്ലീലക്കഥ മെനഞ്ഞ ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ പോലീസില്‍ പരാതി നല്‍കി. നടി ലക്ഷ്മി പ്രിയ, കാന്‍ ചാനല്‍ മീഡിയ ഉടമ സുകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

കാന്‍ ചാനല്‍ മീഡിയ എന്ന പേജിലൂടെ ലക്ഷ്മി പ്രിയ, സുകുമാര്‍ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോ പ്രചരിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. ഒരു നടി എന്നതിലുപരി ഒരു സ്ത്രീ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത ചാനല്‍ ഉടമ, ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു.
താരസംഘടനയില്‍ ഏറ്റ തരിച്ചടിയെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി വ്യാജമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണ്. ഇതിനായി ശ്വേതാ മേനോന്‍ തിരുവനന്തപുരത്തുള്ള ഒരു സോഷ്യല്‍ മീഡിയ പി ആര്‍ ഏജന്‍സിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും അന്‍സിബ ആരോപിച്ചു. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അടിയന്തര നടപടി വേണമെന്നാണ് അന്‍സിബ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


