വിജയ്യുടെ മകന് ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘സിഗ്മ’യിലെ പുതിയ ഗാനം പുറത്ത്. പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകൻ തമൻ എസ്. ആണ്. പുറത്തുവന്ന ഗാനത്തിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വിദേശ സർവ്വകലാശാലകളിൽ നിന്ന് സിനിമയുടെ വിവിധ മേഖലകളിൽ, ലണ്ടനിൽ നിന്നും കാനഡയിൽ നിന്നും വിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ജേസൺ സഞ്ജയ് തന്റെ ആദ്യ ഫീച്ചർ ഫിലിമുമായി എത്തുന്നത്. 2020-ൽ ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമയും, പിന്നീട് ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ബി.എ ബിരുദവും ജേസൺ നേടിയിരുന്നു. യുവതാരം സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്.
പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്. കോ ഡയറക്ടര്‍ സഞ്ജീവ്, ഛായാഗ്രഹണം കൃഷ്ണന് വസന്ത്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, വിഎഫ്എക്സ് ഹരിഹരസുതന്, പിആര്‍ഒ സുരേഷ് ചന്ദ്ര എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മുൻപ് ജേസൺ സഞ്ജയിനെ നായകനാക്കി സിനിമ ചെയ്യാൻ മലയാള സംവിധായകൻ അൽഫോൻസ് പുത്രൻ ഉൾപ്പെടെയുള്ളവർ സമീപിച്ചിരുന്നതായി വിജയ് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അഭിനയത്തേക്കാൾ സംവിധാനത്തോടായിരുന്നു ജേസണ്‍ താല്പര്യം.

