Sun. Nov 22nd, 2026

തൃശൂര്‍: സിപിഐ (മാവോയിസ്‌റ്റ്) നേതാവ് രൂപേഷ് ജയില്‍ മോചിതനായി. 11 വര്‍ഷത്തിനു ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. 43 യു എ പി എ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ജയില്‍ മോചനം.

ഇതില്‍ 15 കേസുകളിലെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ് പുറത്തിറങ്ങിയത്.