Fri. Sep 18th, 2026

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി നിര്‍വഹിക്കും. അതേസമയം രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍ എത്തും. നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രം സന്ദര്‍ശിക്കും.